സി-ഡിറ്റ് സൈബർശ്രീ പരിശീലനം
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി 2ഡി/3ഡി ഗെയിം ഡെവലപ്പ്‌മെന്റ്, സോഫ്റ്റ് സ്‌കിൽ ഡെവലപ്‌മെന്റ് ആന്റ് സ്‌പെഷ്യൽ സപ്പോർട്ട് എന്നീ കോഴ്‌സുകളിൽ സി-ഡിറ്റ് സൈബർശ്രീ പരിശീലനം നടത്തുന്നു. എഞ്ചിനീയറിംഗ് / എം.സി.എ/ ബി.സി.എ ബിരുദമുള്ളവർക്കും കോഴ്‌സ് പൂർത്തീകരിച്ചവർക്കും 2ഡി/3ഡി ഗെയിം ഡെവലപ്പ്‌മെന്റിൽ ആറു മാസത്തെ പരിശീലനത്തിൽ പങ്കെടുക്കാം. പ്രതിമാസം 3,500 രൂപ സ്റ്റൈപന്റ് ലഭിക്കും. പ്രായപരിധി 26 വയസ്.
ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് മൂന്നു മാസത്തെ സോഫ്റ്റ് സ്‌കിൽ ഡെവലപ്‌മെന്റ് ആന്റ് സ്‌പെഷ്യൽ സപ്പോർട്ട് കോഴ്‌സിൽ പങ്കെടുക്കാം. പ്രതിമാസം 1,000 രൂപ സ്റ്റൈപന്റ് ലഭിക്കും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പ് സഹിതം ജനുവരി 28 ന് തൈക്കാട് സി-ഡിറ്റ് സൈബർശ്രീ കേന്ദ്രത്തിലെത്തണം. കൂടുതൽ വിവരങ്ങൾക്ക് 9446455052, 8921412961, 8281627887.
(പി.ആർ.പി. 106/2019)
- Log in to post comments