Skip to main content

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രപഥം ക്യാമ്പ് 

 

     ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ സയന്‍സ് വിദ്യാര്‍ഥികളുടെ ശാസ്ത്ര, ഗണിതാ അഭിരുചികള്‍ വളര്‍ത്തുന്നതിന് സമഗ്രശിക്ഷ കേരളം, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ രണ്ട് കേന്ദ്രങ്ങളില്‍ ശാസ്ത്രപഥം പദ്ധതി നാളെ ആരംഭിക്കും. തുരുത്തിക്കാട് ബി.എ.എം കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് എന്നിവിടങ്ങളിലാണ് ജില്ലയില്‍ ശാസ്ത്രപഥം പദ്ധതിയുടെ ഭാഗമായി റസിഡന്‍ഷ്യല്‍ ക്യാമ്പ് നടക്കുന്നത്. നാളെയും മറ്റന്നാളുമായി രണ്ടു കേന്ദ്രങ്ങളിലും മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ആരംഭിക്കും.     രണ്ടു കേന്ദ്രങ്ങളിലായി 120 കുട്ടികളാണ് പങ്കെടുക്കുന്നത്. സമഗ്രശിക്ഷ കേരളയുടെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി കുട്ടികൃഷ്ണന്‍ ശാസ്ത്രപഥം പദ്ധതി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ്് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി അനിത, പൊതുവിദ്യാഭ്യാസ, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും.

        സയന്‍സിന്റെ ചരിത്രം, ശാസ്ത്രീയ സമീപനം നിത്യജീവിതത്തില്‍, ജൈവവൈവിധ്യ പഠനം, ഗണിതശാസ്ത്രത്തിലെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍, നക്ഷത്ര നിരീക്ഷണം, ലാബ് സന്ദര്‍ശനം തുടങ്ങിയ സെഷനുകള്‍ ക്യാമ്പിന്റെ  ഭാഗമായി നടത്തും.  ഡോ.റാണി ആര്‍.  നായര്‍,  സി.എസ് സിബി  ചന്ദ്രന്‍ എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കും. 

                  (പിഎന്‍പി 295/19)

date