Skip to main content

ദേശീയ ബാലികാ ദിനാചരണം നടത്തി

 

ഈ വര്‍ഷത്തെ ബാലികാ ദിനാചരണം ഓമല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ലീലാ മോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ പൂര്‍ണമായ ഭക്ഷണ ശീലം, അനീമിയയുടെ ദൂഷ്യവശങ്ങള്‍ എന്നീ വിഷയങ്ങളില്‍ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. സന്തോഷ്, ഓമല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.ജയശ്രീ, വി.ജെ കല,  ജെ പി എച്ച് എന്‍ ആര്‍ സുജ, സുമ എന്നിവര്‍ സെമിനാര്‍ നയിച്ചു. പെണ്‍കുട്ടികള്‍ക്കായി അനീമിയ സ്‌ക്രീനിങും നടത്തി. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എല്‍.ഷീബ, ഓമല്ലൂര്‍ ഗവ.ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.ശ്രീജ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.വില്‍ സണ്‍, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. സന്തോഷ്, സ്‌കൂള്‍ കൗണ്‍സിലര്‍ രമ്യ, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ എസ്. ചിത്രലേഖ, സ്‌കൂള്‍ ഹെല്‍ത്ത് ജെ പി എച്ച് എന്‍ അമൃതകല തുടങ്ങിയവര്‍ പങ്കെടുത്തു.                            (പിഎന്‍പി 297/19)

date