Skip to main content

കുട്ടനാട് താലൂക്ക് സേവനസ്പർശം  ഡിസംബർ 16ന്

 

 

ആലപ്പുഴ: ജില്ലാ കളക്ടറുടെ പൊതുജനപരാതി പരിഹാരപരിപാടിയായ സേവനസ്പർശം  കുട്ടനാട് താലൂക്കിൽ ഡിസംബർ 16ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടക്കും. രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന അദാലത്തിൽ  ഭൂനികുതി, ഭൂമിയുടെ തരംമാറ്റം/പരിവർത്തനം, റേഷൻ കാർഡ് മാറ്റം എന്നിവയൊഴികെയുള്ള പരാതി സ്വീകരിച്ച് തീർപ്പാക്കും. പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും അതിവേഗത്തിലും ജനസൗഹാർദ്ദപരമായും തീർപ്പാക്കുന്നതിന്  സംഘടിപ്പിക്കുന്ന അദാലത്തിൽ കളക്ടർ നേരിട്ടും പരാതികൾ സ്വീകരിക്കും. 

 

(പി.എൻ.എ.2971/17)

 

date