Skip to main content

മരങ്ങൾ ലേലം ചെയ്യുന്നു

 

 

ആലപ്പുഴ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ അധീനതയിലുള്ള പുന്നപ്ര വ്യവസായ വികസന പ്ലോട്ടിൽ നിൽക്കുന്ന മരങ്ങൾ ലേലം ചെയ്യും. ഡിസംബർ 14ന് രാവിലെ 11ന് ആലപ്പുഴ വെള്ളക്കിണറുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിലാണ് ലേലം. മുദ്രവച്ച ദർഘാസുകൾ ഡിസംബർ 13ന് വൈകിട്ട് മൂന്നുവരെ അമ്പലപ്പുഴ താലൂക്ക് വ്യവസായ ഓഫീസിൽ നൽകാം. കൂടുതൽ വിവരം താലൂക്ക് വ്യവസായ ഓഫീസിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 9447859939.

 

(പി.എൻ.എ.2972/17)

പട്ടികജാതി പ്രൊമോട്ടർ; 

അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: ചെട്ടികുളങ്ങര, ആറാട്ടുപുഴ, നൂറനാട്പഞ്ചായത്തുകളിൽപട്ടികജാതി പ്രൊമോട്ടർമാരായി നിയമിക്കുന്നതിന് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18-40 മധേ്യ പ്രായമുള്ളവരും പ്‌ളസ് ടു/പ്രീഡിഗ്രി ജയിച്ചവരുമാകണം. അധിക വിദ്യാഭ്യാസമുള്ളവർക്ക്  മുൻഗണന.  

 

പട്ടികജാതി മേഖലകളിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരിൽനിന്ന് 10 ശതമാനം നിയമനം നടത്തും. ഇവർക്ക് വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. മതി. പ്രായം 50. ഈ വിഭാഗക്കാർ മൂന്നു വർഷത്തിലധികം ഇത്തരം മേഖലയിൽ പ്രവർത്തിച്ചുവെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രം, വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന രേഖ, റ്റി.സി.യുടെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.

 

അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ  എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ഡിസംബർ 11ന് വൈകിട്ട് അഞ്ചിനകം  ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം. റെസിഡൻസ് ട്യൂട്ടർമാരുടെ ചുമതല വഹിക്കുന്നവരുടെ യോഗ്യത ബിരുദമായിരിക്കും. ബി.എഡ്. ഉള്ളവർക്ക് മുൻഗണന. നിയമനം ഒരു വർഷത്തേക്കാണ്. അപേക്ഷകരെ അവർ  സ്ഥിരതാമസമാക്കിയിട്ടുള്ള പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപ്പറേഷനുകളിലെ ഒഴിവിലേക്ക് മാത്രമേ പരിഗണിക്കൂ. അപേക്ഷയുടെ മാതൃകയും വിശദവിവരവും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്‌ളോക്ക് മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും  ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0477-2252548.

 

(പി.എൻ.എ.2973/17)

 

ഹരിത വിദ്യാലയം പുരസ്‌കാരം:

ഡിസംബർ 10 വരെ അപേക്ഷിക്കാം

 

ആലപ്പുഴ: പരിസ്ഥിതി സംരക്ഷണത്തിനും അതുവഴി പൊതുജന സേവനത്തിനും മികവു കാട്ടിയ സംസ്ഥാനത്തെ സർക്കാർ ഹൈസ്‌കൂളുകൾക്ക് നൽകുന്ന ഹരിത വിദ്യാലയം പുരസ്‌കാരത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഡിസംബർ 10 വരെ നീട്ടി. 

 

(പി.എൻ.എ.2974/17)

 

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ: ഗവൺമെന്റ് ദന്തൽ കോളജിലേക്ക്  വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഓർത്തോഡോന്റിക്‌സ് വിഭാഗത്തിലേക്ക് സോൾഡറിങ് ടോർച്ച്, വിവിധ വിഭാഗത്തിലേക്ക് മൈനർ ഇൻസ്ട്രാമെന്റ് എന്നിവ വാങ്ങുന്നതിന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 14ന് വൈകിട്ട്  നാലിനകം പ്രിൻസിപ്പലിന് നൽകണം. വിശദവിവരത്തിന് ഫോൺ: 0477-2280502.

                              

 (പി.എൻ.എ.2973/17)

                                                                                                                                     

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ: വണ്ടാനം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് സ്‌പെയർ പാർട്ട്‌സ്  വാങ്ങുന്നതിന്് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 18ന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷൻ സ്വീകരിക്കും. ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ-688005 എന്ന വിലാസത്തിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0477-2282015

 

                               

(പി.എൻ.എ.2974/17)

 

വിമുക്തഭടന്മാർക്ക് അവസരം 

 

ആലപ്പുഴ: ബ്യൂറോ ഓഫ് എമിഗ്രേഷനിൽ എമിഗ്രേഷൻ അസിസ്റ്റന്റ്, എമിഗ്രേഷൻ സപ്പോർട്ട് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ വിമുക്ത ഭടന്മാരെ നിയമിക്കുന്നു. എമിഗ്രേഷൻ സപ്പോർട്ട് സ്റ്റാഫ് തസ്തികതയിൽ ജെ.സി.ഓ. റാങ്കിൽ വിരമിച്ച പ്ലസ്ടൂ പാസായവർക്കും (50 വയസ്സിനു താഴെ) എമിഗ്രേഷൻ അസിസ്റ്റന്റ് തസ്തികതയിൽ എൻ.സി.ഓ. റാങ്കിൽ വിരമിച്ച പത്താംക്ലാസ് പാസായവർക്കും (45 വയസ്സിനു താഴെ) അപേക്ഷിക്കാം. താൽപര്യമുള്ളവർ ഡിസ്ചാർജ്ജ് ബുക്ക്, പ്ലസ്ടു/എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിന്റെ പകർപ്പ്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ഡിസംബർ 13നകം ജില്ലാ സൈനികക്ഷേമ ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0477-2245673.

                             

(പി.എൻ.എ.2975/17)

 

ദർഘാസ് ക്ഷണിച്ചു

 

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് ഏജൻസികളിൽ നിന്ന്  മുദ്രവച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഡിസംബർ 20ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ സ്വീകരിക്കും. അന്നേദിവസം 3.30ന് തുറക്കും. ഫോൺ: 0477-2253324.

 

(പി.എൻ.എ.2976/17)

 

മണ്ണ് പരിപോഷണ കാർഡ്: 

വിവരങ്ങൾ നൽകണം

 

ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന നാഷണൽ മിഷൻ ഫോർ സസ്‌റ്റെയിനബിൾ അഗ്രിക്കൾച്ചർ പദ്ധതി പ്രകാരം കർഷകർക്ക് മണ്ണ് പരിപോഷണ കാർഡ്(സോയിൽ ഹെൽത്ത് കാർഡ്) നിർബന്ധമാക്കി. കാർഡിന്റെ നിർമാണത്തിനായി മണ്ണ് പരിശോധന നടത്തുന്നതിനാവാശ്യമായ മണ്ണും ഭുവുടമയുടെ ആധാർ കാർഡ് നമ്പരും മറ്റു വിവരങ്ങളും കൃഷി ഉദ്യോഗസ്ഥർക്ക് നൽകാൻ കർഷകർ സഹകരിക്കണമെന്ന് ആത്മ പ്രോജക്റ്റ് ഡയറക്ടർ അറിയിച്ചു. കൃഷിക്കായി കർഷകർക്ക് വേണ്ട വളം ഭാവിയിൽ ലഭ്യമാക്കുന്നതിന്  മണ്ണ് പരിപോഷണ കാർഡ് വേണം. 

 

(പി.എൻ.എ.2977/17)

 

ആടു വളർത്തൽ പദ്ധതി: 

അപേക്ഷിക്കാം

 

ആലപ്പുഴ: മുഹമ്മ ഗ്രാമപഞ്ചായത്തിൽ പട്ടികജാതിക്കാർക്കായി മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ആടു വളർത്തൽ പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഡിസംബർ 15നകം കായിപ്പുറം മൃഗാശുപത്രിയിൽ അപേക്ഷ നൽകണം.

 

  (പി.എൻ.എ.2978/17)

 

 

സന്ദേശ വാചകം ക്ഷണിച്ചു

 

ആലപ്പുഴ: ബാങ്കിൽ നിന്നോ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യപ്പെടുകയാണെന്ന വ്യാജേന അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ ചോദിച്ചറിഞ്ഞ് ഓൺലൈനിലൂടെ പണം തട്ടിയെടുക്കുന്ന ഒ.ടി.പി. തട്ടിപ്പിനെതിരെ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന സേവ് ബോധവൽക്കരണ പദ്ധതിയിൽ പ്രചരണത്തിനുപയോഗിക്കുന്നതിന് സന്ദേശ വാചകം ക്ഷണിച്ചു. തട്ടിപ്പിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കുന്നതിനും ബോധവാൻമാരാകുന്നതിനും ഉള്ള പ്രേരണ നൽകുന്ന തരത്തിലുള്ള സന്ദേശങ്ങൾ   അർത്ഥവത്തും ചുരുങ്ങിയ വാക്കുകളിലുള്ളതുമായിരിക്കണം. വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ തുടങ്ങിയ ഏതു വിഭാഗങ്ങളിൽപ്പെട്ടവർക്കും സന്ദേശം എഴുതി നൽകാം. ഏറ്റവും മികച്ച രണ്ട് സന്ദേശങ്ങൾക്ക് ക്യാഷ് അവാർഡും ജില്ലാ കളക്ടർ ഒപ്പിട്ട സർട്ടിഫിക്കറ്റും നൽകും.  സന്ദേശങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ പി.ഒ ആലപ്പുഴ, പിൻ-688001 എന്ന വിലാസത്തിൽ തപാലിലും prdalppy@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും ഡിസംബർ പത്തിനകം  നൽകണം.

 

(പി.എൻ.എ.2979/17)

 

 

date