ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചു
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ ഒന്‍പതാമത് ദേശീയ സമ്മതിദായക ദിനാഘോഷം പ്രശസ്ത സിനിമ താരം കൈലാഷ് കളക്ടറേറ്റില്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് 18 വയസ് പൂര്‍ത്തിയായ പുതിയ വോട്ടര്‍മാര്‍ക്ക് ജനാധിപത്യ പ്രക്രിയയിലുള്ള താല്പര്യകുറവ് പരിഹരിക്കാന്‍ ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹരായ വോട്ടര്‍മാരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നല്‍കി അവരിലെ ജനാധിപത്യബോധവും അഭിമാനവും മറ്റുള്ളവരെ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള പ്രേരണ ജനിപ്പിക്കുക എന്നതാണ് ദേശീയ സമ്മതിദായക ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. ഒരു വോട്ടും ഒഴിവാക്കപ്പെടരുത് എന്നതാണ് 2019 ലെ മുദ്രാവാക്യം. 2019 ലെ സ്വീപ്പ് ബ്രാന്‍ഡ് അംബാസിഡറായി കൈലാഷിനെ പ്രഖ്യാപിച്ചു.
ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരങ്ങളില്‍ വിജയിച്ച ഗൗതം ജേക്കബ് വര്‍ഗീസ്, സാരംഗി എസ് രമേഷ്, എന്‍.മുഹമ്മദ് ബിലാല്‍, ജെ.ആദി വിഘ്നേശ്, വി.അരവിന്ദ്, പെയിന്റിങ് മത്സര വിജയികളായ ഹിമ പി ദാസ്, എസ്.അഭിരാജ്, നിധീഷ് എസ് അരവിന്ദ് എന്നിവര്‍ക്ക് ചടങ്ങില്‍ സമ്മാനം വിതരണം ചെയ്തു. സ്വീപ്പ് നോഡല്‍ ഓഫീസര്‍ ഡി മോഹന്‍ ദേവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന പി.ടി എബ്രഹാം അധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഇന്‍ ചാര്‍ജ് വി.ബി ഷീല, കോഴഞ്ചേരി തഹസില്‍ദാര്‍ ബി ജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 308/19)
- Log in to post comments