Skip to main content

ഹരിത കേരളം പദ്ധതിയുടെ ഒന്നാം വാര്‍ഷികം : മലപ്പുറത്ത് ഇന്ന് (ഡിസംബര്‍ 8) ഹരിത സംഗമം

സര്‍ക്കാരിന്റെ ശ്രദ്ധേയമായ ഹരിത കേരളം പദ്ധതിയുടെ ഒന്നാം വാര്‍ഷികം ഇന്ന് (ഡിസംബര്‍ 8) മലപ്പുറത്ത് നടക്കും. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തില്‍ രാവിലെ 10 മണിക്ക് ഹരിത സംഗമം നടക്കും. പരിപാടിയില ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
 ഒരു വര്‍ഷമുമ്പാണ് നവ കേരള സ്യഷ്ടിക്കായി ഒരു തുണ്ട് ഭൂമി,വ്യത്തിയുള്ള പരിസരം,ശുദ്ധമായ കുടിവെള്ളം എന്ന മുദ്രവാക്യത്തിലൂന്നി  ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപംനല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി. ഹരിത കേരള മിഷന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനായി പി.രാജുവിനെ  ജില്ലാ കോഓര്‍ഡിനേറ്ററായി നിയോഗിച്ചു. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനു മറ്റുമായി ഹരിത കര്‍മ്മ സേനകള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനം നടന്നു വരികയാണ്.
ജില്ലാ തല ഉദ്ഘാടനത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത ശുചിത്വ മാത്യകകളുടെ പ്രദര്‍ശനം സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ നടക്കും.രാവിലെ 10 മണി മുതല്‍ നടക്കുന്ന പ്രദര്‍ശനം പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.ജില്ലയിലെ വിവിധ ഏജന്‍സികള്‍,സംഘടനകള്‍ തയ്യാറാക്കിയ മാത്യകകളുടെ പ്രദര്‍ശനമാണ് നടക്കുക. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന ജില്ലാ തല ഹരിത സംഗമം പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിക്കും .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍ അധ്യക്ഷത വഹിക്കും.
പരിപാടിയില്‍ സിവില്‍ സ്റ്റേഷനില്‍ മികച്ച രീതിയില്‍ ഹരിത സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തിയ ഓഫിസുകള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഓഫിസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കാള്‍ നടപ്പാക്കുക, ശുചിത്വം പാലിക്കുക,വ്യക്ഷതൈ നടുക, എന്നിവയാണ് അവാര്‍ഡിന് മാനദണ്ഡമായി കണക്കാക്കിയിരിക്കുന്നത്. ജില്ലാകലക്ടര്‍ അമിത് മീണ,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍,ജില്ലാ തല ഉദ്യേഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 

date