സേവ് ദ ലൂമിനും 13 ഉദ്യോഗസ്ഥര്‍ക്കും കളക്ടറുടെ പ്രത്യേക പുരസ്‌കാരം
കാക്കനാട്: സ്തുത്യര്‍ഹ സേവനത്തിനുള്ള ജില്ലാ കളക്ടറുടെ പ്രത്യേക പുരസ്‌കാരത്തിന് വിവിധ വകുപ്പുകളിലെ 13 ഉദ്യോഗസ്ഥര്‍ അര്‍ഹരായി. ചേന്ദമംഗലം കൈത്തറിയുടെ പുനരുജ്ജീവനത്തില്‍ സുപ്രധാന പങ്കു വഹിച്ച സേവ് ദ ലൂം എന്ന സംഘടയ്ക്കും കളക്ടറുടെ പുരസ്‌കാരമുണ്ട്. ഇന്ന് റിപ്പബ്ലിക്ക് ദിന പരേഡിന് ശേഷം നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
ലാന്‍ഡ് റവന്യൂ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അസിസ്റ്റന്റ് എഡിറ്റര്‍ കെ. കല, കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് എം.പി. ബാബുരാജ്, ജില്ലാ ശുചിത്വമിഷന്‍ അസി. കോ ഓഡിനേറ്റര്‍ സി.കെ. മോഹനന്‍, മൂവാറ്റുപുഴ തഹസില്‍ദാര്‍ പി.എസ്.മധുസൂദനന്‍, അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രഞ്ജിത്ത് ജോര്‍ജ്ജ്, പറവൂര്‍ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.പി. മധു, അസി. ഡിസ്ട്രിക്ട് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജോര്‍ജ്ജ് ഈപ്പന്‍, കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് കെ.ആര്‍. അരുണ്‍കുമാര്‍, ചേന്ദമംഗലം വില്ലേജ് ഓഫീസര്‍ എം.എ. ശ്രീദത്ത്, ആലങ്ങാട് വില്ലേജ് ഓഫീസര്‍ സി.ഡി. മഹേഷ്, കളക്ടറേറ്റ് സീനിയര്‍ ക്ലര്‍ക്ക് ടി.എം ഹാരിസ്, ദക്ഷിണ നാവിക കമാന്‍ഡിലെ ലെഫ്റ്റനന്റ് കമാണ്ടര്‍ ഒ.ആര്‍. മോഹന്‍ലാല്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ ഉദ്യോഗസ്ഥര്‍.
വകുപ്പുതല ജോലികള്‍ക്കൊപ്പം സാമൂഹ്യപ്രതിബദ്ധതയുള്ള സേവനങ്ങള്‍ കൂടി നല്‍കുന്നതു പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണയിച്ചതെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു
- Log in to post comments