Skip to main content

മാധ്യമ സെമിനാര്‍

കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രവും തൃക്കാക്കര ഭാരതമാതാ കോളേജ് മലയാള വിഭാഗവും സംയുക്തമായി സഹകരിച്ച് വര്‍ഗീയ ധ്രുവീകരണകാലത്തെ മാധ്യമപ്രവര്‍ത്തനം എന്ന വിഷയത്തില്‍ ഏകദിന മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. ഭാരതമാത കോളേജ് എംബിഎ ഹാളില്‍ നടന്ന സെമിനാര്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോര്‍ഡ് അംഗം എസ്. സതീഷ് അധ്യക്ഷത വഹിച്ചു. മീഡിയ അക്കാദമി ഫാക്കല്‍റ്റി ഹേമലത, ജോര്‍ജ് പുളിക്കന്‍, വി.കെ. ആദര്‍ശ് എന്നിവര്‍ ക്ലാസെടുത്തു. ഭാരതമാത കോളേജ് മലയാളം വകുപ്പ് അധ്യക്ഷന്‍ ഡോ. തോമസ് പനക്കളം, കോളേജ് മാനേജര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, പ്രിന്‍സിപ്പാള്‍ ഡോ. ഷൈനി പാലാട്ടി, ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ സബിത സി.ടി., അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബിന്റോ കിലുക്കന്‍, ജില്ല യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അഖില്‍ ദാസ് കെ.ടി., വര്‍ഗീസ് പോള്‍ തോട്ടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date