Skip to main content

വാക്‌സിനേഷന്‍സ് മുഴുവന്‍ കുട്ടികള്‍ക്കും ലഭിച്ചുവെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം -എം.എല്‍.എ.

എം.ആര്‍. വാക്‌സിനേഷന്‍ എല്ലാ കുട്ടികളും നിര്‍ബന്ധമായും എടുത്തുവെന്ന് രക്ഷിതാക്കളും അധ്യപകരും ഉറപ്പാക്കണമെന്ന് കെ.എന്‍.എ. ഖാദര്‍ എം.എല്‍. എ വേങ്ങരമണ്ഡലത്തില്‍ നടന്ന എം.ആര്‍ വാക്‌സിനേഷന്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. മണ്ഡലത്തില്‍ വാക്‌സിനേഷന്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാതലത്തിലാണ് എം.എല്‍.യുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചത്. വാക്‌സിനേഷന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ച എം.എല്‍.എ രക്ഷിതാക്കള്‍ തെറ്റ്ധാരണകള്‍ മാറ്റി അവരുടെ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു.  മണ്ഡലത്തില്‍ 100 ശതമാനം വിജയം കൈവരിക്കാന്‍ ജനപ്രതിനിധികളും അധ്യാപകരും ആരോഗ്യ പ്രവര്‍ത്തകരും മറ്റു സന്നദ്ധ - സാമൂഹിക - രാഷ്ട്രീയ - മത നേതാക്കളും മുന്നിട്ടിറങ്ങണമെന്നും ആവശ്യപ്പെട്ടു.  
    യോഗത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി. വേലായുധന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എം.പി മണി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജലീല്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബാബു.കെ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.   വിവിധ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍, പി.ടി.എ പ്രസിഡന്റുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
    വേങ്ങര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പൂല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു.  വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരോജിനി, എ.ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ തുടങ്ങിയവര്‍ സംസാരിച്ചു.

 

date