Skip to main content

തൊഴില്‍ സംരഭങ്ങള്‍ തുടങ്ങുന്നതിന് പരിശീലനം

        പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത  വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവരും പട്ടിക ജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവരുമായവര്‍ക്ക് (ഒ.ഇ.സി മാത്രം, മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല ) തൊഴില്‍ സംരഭങ്ങള്‍ തുടങ്ങുന്നതിനായി 2 ദിവസത്തെ സൗജന്യ പരിശീലനപരിപ്പാടി നടത്തും. 18 നും 45നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

         പരിശീലനം വിജയകരമായി പൂര്‍ത്തിയാകുന്നവര്‍ക്ക് കോര്‍പ്പറേഷന്‍ കുറഞ്ഞ നിരക്കില്‍ സ്വയം തൊഴില്‍ വായ്പനല്‍കുന്നതാണ്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും, ജാതി,മത,വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, എസ്.എസ്.എല്‍.എസി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, എന്നിവയും കോര്‍പ്പറേഷന്റെ കോഴിക്കോട് റീജിയണല്‍ ഓഫീസിലേയ്ക്ക് താഴെ പറയുന്ന വിലാസത്തില്‍  ഡിസംബര്‍ 10 നകം അയക്കണം. കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, റീജിയണല്‍ ഓഫീസ്, ശാസ്ത്രി നഗര്‍, എരഞ്ഞിപ്പാലം, കോഴിക്കോട് -06 ഫോണ്‍ നം. 0495 2367331

 

date