Skip to main content

വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

അഞ്ച് വര്‍ഷത്തിലധികം ടാക്‌സ് അടയ്ക്കാനുള്ള വാഹനങ്ങളുടെ കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ കുറഞ്ഞ നിരക്കില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യം ഡിസംബര്‍ 31 ന് അവസാനിക്കും.

2017 മാര്‍ച്ച് 31 ന് അഞ്ച് വര്‍ഷമോ അതിലധികമോ ടാക്‌സ് കുടിശികയുള്ള വാഹനങ്ങളുടെ ഉടമകള്‍ക്ക് യഥാക്രമം 20 ശതമാനം (ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍), 30 ശതമാനം (നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍) വീതം ടാക്‌സ് അടച്ച് ടാക്‌സ് കുടിശിക ഒഴിവാക്കാം.

അപേക്ഷകള്‍ തിരുവനന്തപുരം ആര്‍.ടി ഓഫീസില്‍ നല്‍കണമെന്നും വാഹന ഉടമകള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ജപ്തി നടപടികളില്‍ നിന്നും ഒഴിവാകണമെന്നും തിരുവനന്തപുരം ആര്‍.ടി.ഒ അറിയിച്ചു.

പി.എന്‍.എക്‌സ്.5253/17

date