Skip to main content

ഹരിത നിയമാവലി ക്യാമ്പയിന്‍ നടത്തി 

 

ഹരിത കേരളം മിഷന്റെ ഭാഗമായി നടത്തപ്പെടുന്ന മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പദ്ധതിയുടെ രണ്ടാം ഘട്ടമായി ഹരിത നിയമാവലി ക്യാമ്പയിന്‍ നടത്തി. കുന്നന്താനം പാലയ്ക്കല്‍ സെന്റ് മേരിസ് ഹൈസ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാധാകൃഷ്ണകുറുപ്പ് അധ്യക്ഷത വഹിച്ചു. ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ആര്‍ ജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

ഹരിത കേരളത്തെ മലിനമാക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമനടപടികള്‍ ഉള്‍ക്കൊണ്ട ഹരിത നിയമാവലി കൈപുസ്തകം ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ രാജേഷ് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എസ്.വി സുബിന്‍, ഭരണ വിഭാഗം ഡിവൈഎസ്പി ആര്‍ പ്രദീപ് കുമാര്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ജോസഫ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫെലിക്‌സ്  ഐസക്ക്, ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രതിനിധി എം.കെ ബൈജു, ഹെഡ്മിസ്ട്രസ് ബി.സുനിലാ ദേവി തുടങ്ങിയവര്‍ പങ്കെടുത്തു.             (പിഎന്‍പി 326/19)

date