Skip to main content

മോക്ഡ്രില്‍ നടത്തി

 

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്കായി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീമിന്റെ മോക്ഡ്രില്‍ നടത്തി. ശബരിമല ഇടത്താവളത്തില്‍ നടത്തിയ മോക്ഡ്രില്ലില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 കുട്ടികള്‍, സിഡിഎസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫയര്‍ഫോഴ്സ് ലീഡിങ് ഫയര്‍മാന്‍ നിസാമുദ്ദീന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. ഫയര്‍മാന്‍മാരായ വ്യാസ്, പി. അജിത്ത്കുമാര്‍, മധു, മുഹമ്മദ് ഫസല്‍, വിപിന്‍ദാസ് എന്നിവരും പരിശീലകസംഘത്തിലുണ്ടായിരുന്നു. വിവിധതരം അപകടങ്ങളില്‍ നിന്നും എങ്ങനെ രക്ഷപ്പെടണം, അപകടസാധ്യത എത്രത്തോളം കുറയ്ക്കാം എന്നിവയിലാണ് പരിശീലനം നല്‍കിയത്. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ വി.എസ് സീമ, അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ സെലിന, ജില്ലാ പ്രോഗ്രാം മാനേജര്‍ ഉണ്ണികൃഷ്ണന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.                         (പിഎന്‍പി 327/19)

date