Skip to main content

ജില്ലയില്‍ സുരക്ഷിതകേരളം പ്രചാരണം തുടങ്ങി

 

സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, യുണൈറ്റഡ് നേഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം, കേരള പുനര്‍നിര്‍മാണ പദ്ധതി എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന സുരക്ഷിത കേരളം പ്രചാരണത്തിന്റെ ഭാഗമായി  ജില്ലയില്‍ റോഡ്‌ഷോ തുടങ്ങി. 

26 ന് ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന റോഡ്‌ഷോ സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  റോഡ് ഷോ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ പര്യടനം നടത്തിയ റോഡ് ഷോ ദുരന്തത്തെ അതിജീവിക്കുന്നതും സുരക്ഷിതമായ ഭവന നിര്‍മാണ രീതികളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനത്തിന് അവബോധം നല്‍കി. ഇതോടനുബന്ധിച്ച്  ഇന്നും നാളെയും  തിരുവല്ല വി.ജി.എം  ഹാളില്‍ നടത്തുന്ന പ്രദര്‍ശനം നഗരസഭാധ്യക്ഷന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.                      (പിഎന്‍പി 328/19)

date