Skip to main content

വയലാ വടക്ക് ഗവണ്‍മെന്റ് എല്‍.പി സ്‌കുളില്‍ പഠനോത്സവം  ഉദ്ഘാടനം ചെയ്തു

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയം പൊതു സമൂഹത്തിലെത്തിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പഠനോത്സവത്തിന്റെ കോന്നി ബി.ആര്‍.സി തല ഉദ്ഘാടനം വയലാ വടക്ക് ഗവണ്‍മെന്റ് എല്‍പി സ്‌കുളില്‍ നടന്നു. കോന്നി ബ്ലോക്ക് പബായത്ത് വൈസ് പ്രസിഡന്റ്  റോസന്മ ബാബുജി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു  സര്‍ഗോത്സവം ഉദ്ഘാടനം ചെയ്തു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ് കുട്ടികളുടെ പാവ നാടകം ഉദ്ഘാടനം ചെയ്തു. കോന്നി എ ഇ ഒ സുമയ്യ ബീഗം, കോന്നി ബി.പി.ഒ. എന്‍ എസ് രാജേന്ദ്രകുമാര്‍ എസ്.എം.സി ചെയര്‍മാന്‍ കെ.പി ശ്രിഷ്, ഹെഡ്മിസ്ട്രസ് എ.ജെ രാധാമണി.  ഡയറ്റ് ലക്ചറര്‍ ജിതേഷ്, എസ്.എം.സി അംഗങ്ങളയ എ.ആര്‍ രഘുനാഥന്‍ നായര്‍, ഡി സത്യവാന്‍ എസ് സുജിത്ത്, നവോദയ  ക്ലബ് പ്രസിഡന്റ് ബിജു, പബ്ലിക്ക് ലൈബ്രറി സെക്രട്ടറി വിജയമോഹനനാചാരി, കെ ശശികല, ധന്യ തുടങ്ങിയവര്‍ സംസാരിച്ചു. ഒന്നു മുതല്‍ നാല് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പാഠഭാഗങ്ങളെ ആസ്പദമാക്കി പാവനാടകങ്ങള്‍ അവതരിപ്പിച്ചു. ഈ അക്കാദമിക വര്‍ഷം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നേടിയ അക്കാദമിക മികവിന്റെ നേര്‍സാക്ഷ്യമായിരുന്നു പരിപാടി.           (പിഎന്‍പി 332/19)

date