Skip to main content

കാസര്‍കോട് ജില്ലയില്‍ മൂന്നു ബ്ലോക്കുകള്‍ ഡയറി സോണുകളാക്കും  

   ജില്ലയിലെ മൂന്ന് ബ്ലോക്കുകള്‍ ഡയറി സോണുകളായി പ്രഖ്യാപിക്കുമെന്ന്  മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ ബ്ലോക്കുകളെയാണ് ഡയറി സോണുകളായി പ്രഖ്യാപിക്കുന്നത്.  ക്ഷീരോല്പാദനത്തില്‍ പതിമൂന്നാം സ്ഥാനത്താണ് കാസര്‍കോട് ജില്ല. ഈ സ്ഥിതി മാറണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനകം ഏഴര ശതമാനം നേട്ടം കൈവരിക്കാനായിട്ടുണ്ട്. അത് 15 ശതമാനമാക്കണം. അഞ്ചു വര്‍ഷത്തിനകം രണ്ടര കോടി രൂപ ജില്ലയ്ക്ക് അധികം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.  

date