ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുന്നതിന് റിസോഴ്‌സ് പാനല്‍ തയ്യാറാക്കുന്നു
കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി നടപ്പിലാക്കിയിട്ടുള്ള നിയമങ്ങളെകുറിച്ച് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വനിതാ -ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ 'ഭദ്രം' എന്ന പേരില്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ജില്ലയില്‍ ഈ പരിപാടിയുമായി ബന്ധപ്പെട്ട് ബാലനീതി നിയമം, പോക്‌സോ നിയമം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള പരിശീലകരുടെ ജില്ലാതല പാനല്‍ തയ്യാറാക്കും. പാനലില്‍ ഉള്‍പ്പെടുന്ന അംഗങ്ങള്‍ക്ക് ഈ വിഷയങ്ങളില്‍ പരിശീലനം നല്‍കും. സ്‌കൂള്‍തല പരിശീലന പരിപാടിയില്‍ ക്ലാസ്സ് കൈകാര്യം ചെയ്യുന്ന പരിശീലകര്‍ക്ക് ഓണറേറിയം നല്‍കും. നിയമം, സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഈ മാസം 30 നകം dcpuksd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ വിദ്യാനഗര്‍ സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് കാര്യാലയത്തിലോ സമര്‍പ്പിക്കണം.കൂടുതല്‍വിവരങ്ങള്‍ക്ക് 04994 256990, 9447580121
- Log in to post comments