Skip to main content
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച സൗരോര്‍ജ്ജ പാനലിന്റെ ഉദ്ഘാടനം  ജില്ലാ കലക്ടര്‍  ജീവന്‍ബാബു. കെ നിര്‍വഹിക്കുന്നു. 

   സൗരോര്‍ജ്ജ പാനല്‍ ഉദ്ഘാടനം ചെയ്തു

  തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോകബാങ്കിന്റെ ധനസഹായത്തോടെ 13.2 ലക്ഷം രൂപ ചെലവഴിച്ച് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മി ച്ച സൗരോര്‍ജ്ജ പാനലിന്റെ ഉദ്ഘാടനം  ജില്ലാ കലക്ടര്‍  ജീവന്‍ബാബു. കെ നിര്‍വ്വഹിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഏറ്റെടുത്ത ഈ പദ്ധതി ഏറെ ശ്ലാഘനീയമാണെന്നും വൈദ്യുതി ക്ഷാമം മൂലം പൊറുതി മുട്ടുമ്പോള്‍ സ്വന്തം സ്ഥാപനത്തിന് വേണ്ട വൈദ്യുതി ഉല്പാദനിപ്പിക്കുന്നതിനോടൊപ്പം മിച്ചം വരുന്ന വൈദ്യുതി കെ എസ് ഇ ബി ക്ക് കൈമാറുന്നത് പഞ്ചായത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതാണെന്ന് കളക്ടര്‍ അഭിപ്രയപ്പെട്ടു. ഇത്തരം പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കിയ ഭരണസമിതിയെ അദ്ദേഹം അഭിനന്ദിച്ചു. 
    ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.പി ഫൗസിയ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്  എന്‍ സുകുമാരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പത്മജ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.കെ ബാവ , കെ. റീത്ത, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ജി സറീന, കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍  കെ.സഹജന്‍, സെക്രട്ടറി സി.കെ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

date