Post Category
പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ 53 പരാതികള്‍ തീര്‍പ്പാക്കി
പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ അദാലത്തില്‍ നിലവിലുണ്ടായിരുന്ന 61 പരാതികള്‍ പരിഗണിക്കുകയും 53 എണ്ണം തീര്‍പ്പാക്കുകയും ചെയ്തു. നാലു പുതിയ പരാതികള്‍ സ്വീകരിച്ചു. എട്ട പരാതികളിന്മേല്‍ വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ട് തേടി. വസ്തുതര്‍ക്കം, തൊഴില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടതായിരുന്നു പരാതികളിലേറെയും എന്ന് ചെയര്‍മാന്‍ ബി.എസ് മാവോജിയും അംഗം മുന്‍ എം.പി എസ്.അജയ്കുമാറും പറഞ്ഞു.
date
- Log in to post comments