Skip to main content

മെട്രോ റെയില്‍ നിര്‍മ്മാണം; എം.ജി റോഡിലും അനുബന്ധ റോഡുകളിലും ഗതാഗത നിയന്ത്രണം

കൊച്ചി: കൊച്ചി സിറ്റിയില്‍ മഹാരാജാസ് മെട്രോ സ്റ്റേഷന്‍ മുതല്‍ സൗത്ത് റെയില്‍വെ സ്റ്റേഷന്‍വരെയുളള ഭാഗത്തെ മെട്രോ റെയിലിന്റെ അടുത്തഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാല്‍ ഈ മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിന് ഇനി പറയും പ്രകാരം ക്രമീകരണങ്ങള്‍  നടപ്പിലാക്കി.

ഹോസ്പിറ്റല്‍ റോഡ് വഴി വൈറ്റില, പളളിമുക്ക്, തേവര ഭാഗത്തേക്ക് പോകേണ്ട ചെറു വാഹനങ്ങള്‍ കെ.പി.സി.സി ജങ്ഷനില്‍ എം.ജി റോഡ് ക്രോസ് ചെയ്ത് നേരെ ഇയ്യാട്ടുമുക്ക് ജങ്ഷനിലെത്തി ചിറ്റൂര്‍ റോഡ് വഴി പോകേണ്ടതും, ഫാര്‍മസി ഭാഗത്ത് നിന്ന് എം.ജി റോഡ് വഴി വൈറ്റില, പളളിമുക്ക്, തേവര ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങള്‍ കെ.പി.സി.സി ജങ്ഷനില്‍ ഇടത്തോട്ട് തിരിഞ്ഞ് ഇയ്യാട്ടുമുക്ക് ജങ്ഷനിലെത്തി ചിറ്റൂര്‍ റോഡ് വഴി പോകേണ്ടതും, ചിറ്റൂര്‍ റോഡ് വഴി പളളിമുക്ക്, തേവര ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങള്‍ സദനം ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് സദനം റോഡിലൂടെ എം.ജി റോഡില്‍ പ്രവേശിക്കേണ്ടതുമാണ്. കൂടാതെ എം.ജി റോഡില്‍ നിന്നും സദനം റോഡു വഴി ചിറ്റൂര്‍ റോഡിലേക്കുളള പ്രവേശനം നിരോധിച്ച് ഈ റോഡിലൂടെ വണ്‍വേ സമ്പ്രദായം നടപ്പിലാക്കിയിട്ടുളളതുമാണ്.  

date