Skip to main content

വൈറ്റില ഫ്‌ളൈ ഓവര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: വിശാലകൊച്ചിയുടെ കിസന സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നു കൊണ്ട് വൈറ്റില ഫ്‌ളൈ ഓവര്‍ യാഥാര്‍ഥ്യമാകുന്നു. ഫ്‌ളൈഓവറിന്റെ നിര്‍മ്മാണോദ്ഘാടനം ഡിസംബര്‍ 11 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. ധനമന്ത്രി തോമസ് ഐസക് മുഖ്യാതിഥിയാകും. കൊച്ചി മേയര്‍ സൗമിനി ജെയിന്‍, പ്രൊഫ. കെ.വി. തോമസ് എംപി, എംഎല്‍എമാരായ എം. സ്വരാജ്, കെ.ജെ. മാക്‌സി, ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, കൗണ്‍സിലര്‍ പി.എസ്. ഷൈന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജി. കമലാ വര്‍ധന റാവു, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ പി.ജി. സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. 

date