Post Category
നിയമസഭ ഹര്‍ജികള്‍ സംബന്ധിച്ച സമിതി തെളിവെടുപ്പ്
കേരള നിയമസഭയുടെ ഹര്‍ജികള്‍ സംബന്ധിച്ച സമിതി, ഡിസംബര്‍ 13ന് രാവിലെ 10.30ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തും.
സമിതിയുടെ പരിഗണനയിലുളള കോഴിക്കോട് ജില്ലയിലെ ഹര്ജികളിന്മേല് ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഹര്‍ജിക്കാര്‍ എന്നിവരുമായി ചര്‍ച്ചയും തെളിവെടുപ്പും നടത്തും. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പുതിയ പരാതികള്‍/നിര്‍ദേശങ്ങള്‍ സ്വീകരിക്കും. താത്പര്യമുളളവര്‍ യോഗത്തിനെത്തി പരാതികളും നിര്‍ദേശങ്ങളും നല്‍കണം.
പി.എന്‍.എക്സ്.5258/17
date
- Log in to post comments