കായിക മത്സരം സമാപിച്ചു
കേരള ഫയര്‍ റസക്യു സര്‍വ്വീസസ് ജീവനക്കാരുടെ സംസ്ഥാനതല കായിക മത്സരം സമാപിച്ചു. രണ്ട് ദിവസമായി രാമവര്‍മ്മപുരം ഫയര്‍ അക്കാദമിയില്‍ നടന്ന മീറ്റില്‍ 183 പോയിന്റെ് നേടി എറണംകുളം ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 181 പോയിന്റ് നേടി പാലക്കാട് ഡിവിഷന്‍ രണ്ടാം സ്ഥാനവും 114 പോയിന്റെ നേടി കണ്ണൂര്‍ ഡിവിഷന്‍ മൂന്നാം സ്ഥാനവും നേടി. പ്രളയത്തിനു ശേഷം അഗ്‌നിശമന വിഭാഗത്തില്‍ സേവനം അനുഷ്‌ഠിക്കുന്ന ജീവനക്കാര്‍ക്ക് ശാരീരികവും മാനസികവുമായി കരുത്തേകുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഇത്തവണത്തെ കായിക മീറ്റില്‍ 1400 കായിക താരങ്ങള്‍ പങ്കെടുത്തു. ത്യശൂര്‍ ഇന്‍ഡോര്‍ സേറ്റഡിയം, ഗവ. എഞ്ചിനീയറിങ് കോളജിലെ മൂന്ന് വേദികളും, വിമലകോളജ്, ഫയര്‍ അക്കാദമിയിലെ മൂന്നിടങ്ങളായി എട്ട് വേദികളുമാണ് മീറ്റ് നടന്നത്. സമാപനവും സമ്മാന വിതരണവും ഡി ജി പി ഹേമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. അഡ്‌മിനിസ്‌ട്രേഷന്‍ ഡയ്‌റകടര്‍ എം വി ജോണ്‍, ഡയറകടര്‍ ടെക്‌നിക്കല്‍ ആര്‍ പ്രസാദ്, കെ കെ ഷീജു, വി സിദ്ധകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മത്സരവിജയികള്‍ ഫെബ്രുവരിയില്‍ നാഗപൂരില്‍ നടക്കുന്ന ദേശീയ മീറ്റില്‍ പങ്കെടുക്കും.
- Log in to post comments