Skip to main content

സ്‌കൂൾ കൗൺസിലർമാർക്ക് ശിൽപശാല

 

കുട്ടികളിലെ സ്വഭാവ വ്യതിയാനങ്ങളും ലിംഗവ്യത്യാസങ്ങളും മുൻകൂട്ടി മനസ്സിലാക്കി കുട്ടികളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ സ്‌കൂൾ കൗൺസിലർമാർക്കായി ശിൽപശാല സംഘടിപ്പിച്ചു. കണ്ണൂർ ചൈൽഡ് ലൈനും പയ്യന്നൂർ എ.ഡബ്ല്യു.എച്ച് കോളജും ചേർന്ന് സംഘടിപ്പിച്ച ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ജെൻഡർ ഐഡൻറിറ്റിയെക്കുറിച്ച് ജിജോ കുര്യാക്കോസ് ക്ലാസെടുത്തു. അറുപതിൽപരം സ്‌കൂൾ കൗൺസലർമാർ പങ്കെടുത്തു. ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ സി.എ ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പത്മനാഭൻ, ചൈൽഡ് ലൈൻ ജില്ലാ കോ ഓർഡിനേറ്റർ അമൽജിത്ത്, എ.ഡബ്ല്യു.എച്ച് കോളജ് പ്രിൻസിപ്പൽ താനിയ കെ. ലീല എന്നിവർ സംസാരിച്ചു.

 

date