Skip to main content

യുവജനബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

 

മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജ• വാര്‍ഷികാഘോഷത്തിന്റെയും രക്ത സാക്ഷി ദിനാചരണത്തിന്റെയും  ഭാഗമായി മലപ്പുറം നെഹ്‌റു യുവ കേന്ദ്രയും ജില്ലാ ഗാന്ധി ദര്‍ശന്‍ സമിതിയും സംയുക്തമായി ഏകദിന യുവജന ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. മഞ്ചേരി യതീംഖാന ഹൈസ്‌കൂളില്‍  നഗരസഭാ വൈസ് ചെയര്‍മാന്‍ വി. പി ഫിറോസ് ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ.കുഞ്ഞഹമ്മദ് അദ്ധ്യക്ഷനായി. സാഹിത്യകാരന്‍ ഡോ. പി. എല്‍ ശ്രീധരന്‍ ഗാന്ധിയന്‍ ആശയങ്ങളുടെ ഇന്നത്തെ പ്രസക്തി എന്ന വിഷയത്തിലും ലഹരിയുടെ ദോഷ ഫലങ്ങള്‍ എന്നതിനെക്കുറിച്ച് റിട്ടയേര്‍ഡ് എക്‌സൈസ് ഓഫീസര്‍ വര്‍ഗ്ഗീസ് തണ്ണിനാലും ക്ലാസ്സെടുത്തു. രക്ത സാക്ഷി ദിനത്തില്‍ രാഷ്ട്രപിതാവിന് പ്രണാമം അര്‍പ്പിച്ചുക്കൊണ്ട് ഒരു മിനിറ്റ് മൗനം ആചരിച്ചു.

നഗരസഭാ വിദ്യാഭ്യാസ സ്ഥിരസമിതി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അത്തിമണ്ണില്‍ സജ്‌ന, ഹെഡ്മാസ്റ്റര്‍ കെ. എം അബ്ദുല്‍ ശുക്കൂര്‍, പി.ടി.എ പ്രസിഡന്റ് പി.എം അബ്ദുല്‍നാസര്‍, ഗാന്ധി ദര്‍ശന്‍ സമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ പി.കെ നാരായണന്‍, കണ്‍വീനര്‍ മുഹമ്മദ് മുസ്തഫ വിദ്യാര്‍ത്ഥിനി പി. ഹെന്ന എന്നിവര്‍ സംസാരിച്ചു.

 

date