Post Category
ഗസ്റ്റ് ലക്ചറെ ആവശ്യമുണ്ട്
എല്‍. ബി. എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പാമ്പാടി ഉപമേഖലകേന്ദ്രത്തിലേയ്ക്ക് ഗസ്റ്റ് ലക്ചര്‍ തസ്തികയിലേക്ക് ഹാര്‍ഡ്‌വെയര്‍ പാനല്‍ രൂപികരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നു ലഭിച്ച കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് മെയിന്റനന്‍സ്, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങ് ഒന്നാം ക്ലാസ് ത്രിവത്സര ഡിപ്ലോമ / ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങ് എന്നിവയില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഒരു വര്‍ഷത്തില്‍ കുറയാത്ത അദ്ധ്യാപന പരിചയം നിര്‍ബന്ധം. താല്പര്യമുള്ളവര്‍ ഫെബ്രുവരി രണ്ടിന് രാവിലെ 12ന് ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കളമശ്ശേരി ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04812505900, 9895041706
date
- Log in to post comments