വെറ്റിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം
മാടപ്പള്ളി, വാഴൂര്‍, ളാലം, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, പള്ളം, വൈക്കം, ബ്ലോക്കുകളില്‍ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിന് വെറ്റിനറി സയന്‍സ് ബിരുദധാരികളെ നിയമിക്കുന്നതിന് ഫെബ്രുവരി എട്ടിന് ഇന്റര്‍വ്യൂ നടത്തും. സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരേയും പരിഗണിക്കും. 179 ദിവസം കരാര്‍ നിയമനമാണ്. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് മണിവരെയാണ് സേവനം നല്‍കേണ്ടത്. താത്പര്യമുളളവര്‍ ബയോഡാറ്റാ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം രാവിലെ 10.30ന് കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2563726
(കെ.ഐ.ഒ.പി.ആര്‍-167/19)
- Log in to post comments