Skip to main content

ആട് വിതരണം 

 

നാരങ്ങാനം ഗ്രാമപഞ്ചായത്ത് വനിതകള്‍ക്കായി നടപ്പാക്കുന്ന ആട് വിതരണം പദ്ധതി പ്രകാരം ആടുകളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.  ഒരു വയസുള്ള 28 ആടുകളെയാണ് 14 വനിതകള്‍ക്കായി വിതരണം ചെയ്തത്.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമ്പിളി ഹരിദാസ്, വികസന സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജി സുരേഷ് കുമാര്‍, നാരങ്ങാനം വെറ്ററിനറി സര്‍ജന്‍ ഡോ. കെ. അനില്‍ എന്നിവര്‍ പങ്കെടുത്തു. (പിഎന്‍പി 372/19)

date