Skip to main content

ഹർത്താൽ അതിക്രമങ്ങൾ നേരിട്ടവർക്ക് സൗജന്യ നിയമസഹായം

 

 

ഹർത്താലിൽ അതിക്രമങ്ങൾ നേരിട്ടവർക്കും, സ്വത്തിനും ജീവനും നാശം സംഭവിച്ചവർക്കും സംസ്ഥാനത്തെ നിയമ സേവന കേന്ദ്രങ്ങൾ മുഖേനയും ലോക് അദാലത്തുകളിലൂടെയും സൗജന്യ നിയമസഹായം നൽകും. 1987ലെ നിയമസേവന അതോറിറ്റി ആക്ട്, വകുപ്പ് 12നും 13നും വിധേയമായാണ് നിയമസഹായം നൽകുന്നത്. സഹായം ആവശ്യമുള്ളവർ ജില്ലാ നിയമ സേവന കേന്ദ്രങ്ങളിലോ/താലൂക്ക് നിയമ സേവന കേന്ദ്രങ്ങളിലോ സമീപിക്കാമെന്ന് സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറി അറിയിച്ചു.

പി.എൻ.എക്സ്. 366/19

date