Post Category
പമ്പ് ചെയ്യുന്നതിന് അനുമതി വേണം
ജില്ലയിലെ പുഴകളില്‍ നിന്നും കൃഷി ആവശ്യത്തിന് മോട്ടോര്‍ ഉപയോഗിച്ച് വെളളം പമ്പ് ചെയ്യാന്‍ അനുമതി വാങ്ങണമെന്ന് ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 5 എച്ച് പിക്ക് മുകളിലുളള മോട്ടോറുകള്‍ക്കാണ് അനുമതി വേണ്ടത്. അനുമതിയില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 5 എച്ച്പിക്ക് മുകളിലുളള എല്ലാ മോട്ടോറുകള്‍ക്കും അനുമതിക്കായി ഉടന്‍ അപേക്ഷ സമര്‍പ്പിക്കണം. പുതിയ മോട്ടോര്‍ സ്ഥാപിക്കുന്നതിനും ജലസേചന വകുപ്പില്‍ നിന്നും അനുമതി വാങ്ങണം. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന മോട്ടോറുകള്‍ക്കുളള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതടക്കമുളള നടപടികള്‍ സ്വീകരിക്കുമെന്ന് ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.
date
- Log in to post comments