Skip to main content

എറണാകുളം ജില്ലാ അറിയിപ്പുകൾ

1. ഇ-ടെന്‍ഡര്‍/റീ-ഇ-ടെന്‍ഡര്‍

 

കൊച്ചി: കൊച്ചി നഗരസഭാ കാര്യാലയത്തിലെ മരാമത്ത് പണികളുടെ നിര്‍വ്വണത്തിനായി സാധുവായ ലൈസന്‍സ് ഉളളതും ഇ.പി.എഫ് രജിസ്‌ട്രേഷന്‍ ഉളളവരുമായ കരാറുകാരില്‍ നിന്നും മത്സരസ്വഭാവമുളള ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ ഓണ്‍ലൈനായി സ്വീകരിക്കും. ടെന്‍ഡര്‍ ഫെബ്രുവരി 11-ന് ഉച്ചയ്ക്ക് ശേഷം നാലു വരെ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ തുറന്നുപരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം. 

 

2. ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: കേരള ഹൈക്കോടതിയില്‍ ഉപയോഗത്തിലുളള നാല് റാക്ക് സര്‍വറുകള്‍, ഒരു യു.എസ്.ബി കെ.വി.എം സ്വിച്ച്, 1  17റ്റി.എഫ.റ്റി എല്‍സിഡി മോണിട്ടര്‍ എന്നിവയുടെ വാര്‍ഷിക പരിപാലനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരം ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം. ഫോണ്‍ 2562436

 

3. ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ ഉപയോഗിക്കുന്നതിന് വലിയ സ്റ്റീല്‍ ബെയ്‌സിന്‍ (എസ്.എസ്) സ്‌പോഞ്ച് ഹോള്‍ഡര്‍ (എസ്.എസ്) 9*5 തുടങ്ങി 17 വിവിധ സാധനങ്ങളുടെ ആവശ്യത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2754000.

 

4. മിത്ര 181 വനിതാ ഹെല്‍പ്പ് ലൈന്‍ (24*7) പോസ്റ്റര്‍ രചന മത്സരം

 

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ പദ്ധതിയായ മിത്ര 181 വനിതാ ഹെല്‍പ്പ് ലൈന്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. 18 നും 35 നും ഇടയിലുളള യുവജനങ്ങള്‍ക്ക് പങ്കെടുക്കാം. സംസ്ഥാനത്ത് മൂന്ന് വേദികളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറില്‍ ഫെബ്രുവരി 10 നും എറണാകുളം മഹാരാജാസ് കോളേജ് സെന്റനറി ഹാളില്‍ ഫെബ്രുവരി 17 നും തിരുവനന്തപുരം മ്യൂസിയം പരിസരത്ത് ഫെബ്രുവരി 24 നുമാണ് മത്സരം.

വിഷയം മിത്ര 181 വനിതാ ഹെല്‍പ്പ് ലൈന്‍-സ്ത്രീ സുരക്ഷയും ശാക്തീകരണവും വിജയികള്‍ക്ക് ഒന്നാം സമ്മാനം 30,000 രൂപയും രണ്ടാം സമ്മാനം 20,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയും സമ്മാനമായി നല്‍കും. പ്രോത്സാഹന സമ്മാനം 2,500 രൂപ (പത്ത് പേര്‍ക്ക് നല്‍കുന്നു) മത്സര സമയം ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ അഞ്ചു വരെ. പോസ്റ്റര്‍ രചനാ മത്സരത്തിനുളള സാമഗ്രികള്‍ മത്സരാര്‍ഥികള്‍ കൊണ്ടു വരണം. മുന്‍കൂര്‍ രജിസ്‌ട്രേഷനായി ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനു മുമ്പായി ടോള്‍ ഫ്രീ നമ്പര്‍ 181 ല്‍ വിളിക്കാം. മത്സര ദിവസം വേദിയില്‍ ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും.

 

5. കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹത്തണലൊരുക്കാം

 

കൊച്ചി: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനല്‍ അവധിക്കാലത്ത് സ്വന്തം വീട്ടില്‍ സംരക്ഷിച്ചു പോറ്റി വളര്‍ത്താന്‍ താത്പര്യമുളളവരില്‍ നിന്നും വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.

 

 ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന ചിലകുട്ടികള്‍ക്കെങ്കിലും വേനല്‍ അവധിക്ക് വീടുകളിലേക്ക് പോകുവാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അത്തരം കുട്ടികള്‍ക്ക് വീടനുഭവം നല്‍കുക വഴി അവരില്‍ കൂടുതല്‍ സാമൂഹികബോധം ഉണ്ടാക്കുന്നതിന് സഹായിക്കും. പല കാരണങ്ങള്‍ കൊണ്ട് സാമൂഹിക ജീവിതം നഷ്ടപ്പെടുകയും ദീര്‍ഘകാലമായി ശിശു സംരക്ഷണ സ്ഥാപനങ്ങളിലും മറ്റും കഴിയുന്ന കുട്ടികള്‍ക്ക് കുടുംബ സാമൂഹിക ജീവിതം ലഭ്യമാക്കുന്നതിനാണ് പോറ്റി വളര്‍ത്തല്‍ പദ്ധതി. ഈ വേനലവധിക്ക് അവര്‍ക്കായി കുടുംബത്തിന്റെ സ്‌നേഹത്തണലൊരുക്കാന്‍ കഴിയുന്നവരെ സ്വാഗതം ചെയ്യുകയാണ് എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ചൈല്‍ഡ് വെലഫെയര്‍ കമ്മിറ്റിയും.

സ്വന്തം കുടുംബങ്ങളില്‍ വളരാന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് ചെറിയകാലത്തേക്കെങ്കിലും കുടുംബാന്തരീക്ഷം നല്‍കുന്നതിന് സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളില്ലാത്ത ദമ്പതിമാര്‍, കുട്ടികളുളള മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കുവാന്‍ സന്നദ്ധരായവര്‍ക്ക് മുന്‍ഗണന.  കുടുംബാംഗങ്ങള്‍ക്കു കൗണ്‍സിലിംഗും കുട്ടികളുമായി കൂടിക്കാഴ്ചയുമുണ്ടാകും. ് താത്കാലിക സംരക്ഷണ സംവിധാനമാണ ് ഇത്. താത്പര്യമുളളവര്‍ അപേക്ഷാ ഫോറത്തിന് ഫെബ്രുവരി 25 നകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ബൈലൈന്‍ നമ്പര്‍ 1, ശിവടെമ്പിള്‍ റോഡ്, എസ്.പി ക്യാമ്പ് ഓഫീസിന് സമീപം, തോട്ടക്കാട്ടുകര, ആലുവ  683108, ഫോണ്‍ 0484-2609177 ഇ-മെയില്‍ dcpuernakulam@gmail.com വിലാസത്തില്‍ ബന്ധപ്പെടുക

date