Skip to main content
അടിമാലിയില്‍ പുകയില വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ നിന്ന്.

കോട്പ നിയമം നടപ്പിലാക്കല്‍ ക്യാമ്പയിന്   അടിമാലിയില്‍ ആരംഭം

 

ജനുവരി ഏഴ് മുതല്‍ ഫെബ്രുവരി ഏഴ് വരെ പുകയില വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായുള്ള  ബ്ലോക്കുതല പരിപാടിയും പ്രത്യേക ക്യാമ്പയിനും  ഉദ്ഘാടനവും അടിമാലി ടൗണില്‍ സംഘടിപ്പിച്ചു. അടിമാലി ബ്ലോക്കു പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ചിത്തിരപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത കെ.റ്റിയുടെ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അടിമാലി ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മുരുകേശന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.വി. ഏലിയാസ് പുകയില വിരുദ്ധ സന്ദേശം നല്‍കിയ യോഗത്തില്‍ അടിമാലി ട്രാഫിക് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ഐ.അലി, അടിമാലി ഗവ. ഹൈസ്‌കൂള്‍ എസ്.പി.സി കോ-ഓര്‍ഡിനേറ്റര്‍ കെ.ഐ സുരേന്ദ്രന്‍, എസ്.എന്‍.ഡി.പി ഹൈസ്‌കൂള്‍ എസ്.പി.സി കോ-ഓര്‍ഡിനേറ്റര്‍ അനീഷ റ്റി.ആര്‍, സ്‌കൗട്ട് ആന്റ് ഗൈഡ് ചാര്‍ജ്ജ് ഓഫീസര്‍ അരുണ്‍ ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ചിത്തിരപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.ജി. ബാബുരാജ് സ്വാഗതവും ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.ബി ദിനേശന്‍ നന്ദിയും പറഞ്ഞു.

പുകയില വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടത്തുന്ന വിവിധ തലങ്ങളിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് ഈ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. സ്‌കൂളിന്റെ കോമ്പൗണ്ട് വാളില്‍ നിന്നും 100 വാര പ്രവേശന വഴിയില്‍ മാര്‍ക്ക് ചെയ്യപ്പെടുന്ന മുന്നറിയിപ്പ് സംവിധാനമായ കോട്പാ യെല്ലോ ലൈന്‍ കാമ്പയിന്‍, വിദ്യാര്‍ത്ഥികള്‍ക്കായി  പോസ്റ്റര്‍ രചനാ മത്സരം, സ്‌കൂളുകളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി രൂപീകരണം, ലഹരിവിരുദ്ധ ക്ലബുകളുടെ ശാക്തീകരണം, സ്‌കൂളുകളില്‍ നോഡല്‍ ഓഫീസറെ തിരഞ്ഞെടുത്ത് പ്രവര്‍ത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കാമ്പയിന്റെ ഭാഗമായി നടത്തും. ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത് എന്‍.ജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ് ഡി, നിഷോ കുമാര്‍, ബേബി, ഷിജുമോന്‍ എസ്.ജി, ഷീല കെ.കെ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

date