Post Category
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലന ശില്‍പശാല
പ്ലസ് ടു, ഐ.ടി.ഐ ഡിപ്ലോമ, നഴ്‌സിംഗ് കോഴ്‌സുകള്‍ പാസായ 18നും 35നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലന ബോധവല്‍ക്കരണ ശില്‍പശാല ഫെബ്രുവരി രണ്ടിന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ തൊടുപുഴ ലയണ്‍സ് ക്ലബ് ഹാളില്‍ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. യാത്രാചിലവും ഭക്ഷണവും വകുപ്പ് ലഭ്യമാക്കും. വിവരങ്ങള്‍ക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04862 252003.
date
- Log in to post comments