Post Category
പ്ലാസ്റ്റിക് കസേര: ക്വട്ടേഷന്‍ ക്ഷണിച്ചു
2018-19 സാമ്പത്തിക വര്‍ഷം അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ കീഴിലുള്ള വിവിധ കമ്മ്യൂണിറ്റി ഹാളുകളിലേക്ക് പ്ലാസ്റ്റിക് കസേരകള്‍ ( ആംലെസ്സ്) വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 10ന് രണ്ട് മണിക്ക് മുമ്പായി മുദ്രവച്ച കവറില്‍ ടെണ്ടറുകള്‍ ഇ.എം.ഡി, 200 രൂപയുടെ മുദ്രപത്രവും സഹിതം ഓഫീസില്‍ ഹാജരാക്കണം. അന്നേ ദിവസം മൂന്ന് മണിക്ക് ടെണ്ടര്‍ സമര്‍പ്പിച്ചവരുടെ സാന്നിധ്യത്തില്‍ ടെണ്ടറുകള്‍ തുറക്കും .
date
- Log in to post comments