Skip to main content

ഉജ്വലബാല്യം പുരസ്‌കാരം അഭിജിത്ത് അമല്‍രാജിന്

 

കല-കായികം-സാഹിത്യം-ശാസ്ത്രം-സാമൂഹികം എന്നീ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികള്‍ക്കായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഉജ്വലബാല്യം പുരസ്‌കാരത്തിന് ജില്ലയില്‍ നിന്ന് മാസ്റ്റര്‍ അഭിജിത്ത് അമല്‍രാജ് അര്‍ഹനായി. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ജില്ലാതല സെലക്ഷന്‍ കമ്മിറ്റിയാണ് അഭിജിത്ത് അമല്‍രാജിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ദേശീയ-അന്തര്‍ദേശിയ തലത്തില്‍ റോളര്‍ സ്‌കേറ്റിംഗ് ഇനത്തില്‍ അഭിജിത്ത് അമല്‍രാജ് മികവാര്‍ന്ന പ്രകടനം കാഴ്ച വച്ചിരുന്നു. പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയായ അഭിജിത്ത് അമല്‍രാജ് മല്ലശേരിയില്‍ സുഷമാലയത്തില്‍ രാജുവിന്റെയും സുജയുടെയും മകനാണ്.             (പിഎന്‍പി 397/19)

date