റാന്നി നിയോജകമണ്ഡലത്തില്‍ റോഡ് അറ്റകുറ്റപ്പണിക്ക് മൂന്ന് കോടി രൂപ അനുവദിച്ചു
റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി മൂന്ന് കോടി രൂപ കൂടി അനുവദിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. ചേത്തയ്ക്കല്‍-കൂത്താട്ടുകുളം റോഡ് (25ലക്ഷം), തെക്കേപ്പുറം-പന്തളമുക്ക് റോഡ് (25), അത്തിക്കയം-കക്കുടുമണ്‍- മന്ദമരുതി (20), ഈട്ടി ചുവട്-കരിയംപ്ലാവ് റോഡ് (25), കുമ്പളന്താനം-റാന്നി റോഡ് (11), അരീക്കല്‍-വാളക്കുഴി-കൊട്ടിയമ്പലം റോഡ് (25), വൈക്കം-വയലാപ്പടി റോഡ് (ഏഴ്), ചേത്തയ്ക്കല്‍-കൂത്താട്ടുകുളം റോഡ് (25), എഴുമറ്റൂര്‍-ശാസ്താംകോയിക്കല്‍ റോഡ് (13), കുളത്തൂര്‍മൂഴി പാലം (20), കോട്ടാങ്ങല്‍-ആലപ്രക്കാട്-ആലപ്ര ലിങ്ക് റോഡ് (25), പൂവനക്കടവ്-ചെറുകോല്‍പ്പുഴ റോഡ് (25), മൂഴിയാര്‍ ലിങ്ക് റോഡ് (ഒമ്പത്), കരിയംപ്ലാവ്- കണ്ടന്‍പേരുര്‍ റോഡ് (10), തുണ്ടിയില്‍ കടവ്-എഴുമറ്റൂര്‍ റോഡ് (20), എരുവാറ്റുപുഴ-മാമ്പാറ-മണിയാര്‍ റോഡ് (15 ലക്ഷം) എന്നിങ്ങനെയാണ് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചത്.
(പിഎന്‍പി 399/19)
- Log in to post comments