അധാര്‍: ഭിന്നശേഷിക്കാര്‍ക്കും ശയ്യാവലംബര്‍ക്കും പ്രതേ്യക പരിഗണന
ജില്ലയില്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേന ആധാര്‍ എടുക്കുന്നതിന് ഭിന്നശേഷിക്കാര്‍ക്കും ശയ്യാവലംബര്‍ക്കും പ്രതേ്യക പരിഗണന നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. തിരിച്ചറിയല്‍ രേഖ ഇല്ലാത്തവര്‍ ഗ്രേഡ് എ ഗസറ്റഡ് ഉദേ്യാഗസ്ഥനില്‍ നിന്നും അവരുടെ ലെറ്റര്‍പാഡില്‍ നിശ്ചിത ഫോര്‍മാറ്റില്‍ സാക്ഷ്യപത്രം ആധാര്‍ എടുക്കുന്നതിനായി ഹാജരാക്കണം. ശയ്യാവലംബരായിട്ടുള്ളവര്‍ക്ക് വീട്ടില്‍ ചെന്ന് ആധാര്‍ എടുത്ത് നല്‍കുന്നതിനായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ജില്ലയില്‍ ആധാര്‍ എടുക്കാന്‍ സൗകര്യമുള്ള അക്ഷയ സെന്ററുകള്‍ ചുവടെ. നെടുവേലി (ഇലന്തൂര്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍), പ്ലാങ്കമണ്‍ (അയിരൂര്‍), എഴുമറ്റൂര്‍, പാട്ടക്കാല (പുറമറ്റം), അതുമ്പുംകുളം(കോന്നി), മൈലപ്ര, പൂങ്കാവ് (പ്രമാടം), കൈപ്പട്ടൂര്‍ (വള്ളിക്കോട്), മെഴുവേലി ഹൈസ്‌കൂള്‍ ജംഗ്ഷന്‍, വായ്പൂര് (കോട്ടാങ്ങല്‍), പന്തളം തെക്കേക്കര, ഇളമണ്ണൂര്‍ (ഏനാദിമംഗലം), മണക്കാല (ഏറത്ത്), ചൂരക്കോട് ലൈബ്രറി (ഏറത്ത്), ഏഴംകുളം ജംഗ്ഷന്‍, ഏനാത്ത് മാര്‍ക്കറ്റ് (ഏഴംകുളം), കലഞ്ഞൂര്‍, പഴകുളം (പള്ളിക്കല്‍), ഗവണ്‍മെന്റ് ഗേള്‍സ് എച്ച്എസ്എസ് ജംഗ്ഷന്‍ (പള്ളിക്കല്‍), കടപ്ര, , പൊടിയാടി (നെടുമ്പ്രം), നിരണം പഞ്ചായത്ത് മുക്ക്, വയ്യാറ്റുപുഴ (ചിറ്റാര്‍), നാറാണംമൂഴി, ഇട്ടിയപ്പാറ (റാന്നി പഴവങ്ങാടി), മഠത്തുംമൂഴി (റാന്നി പെരുനാട്), സീതത്തോട്, പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ അബാന്‍, തൈക്കാവ് ലൊക്കേഷനുകള്‍, സ്റ്റേഡിയം ജംഗ്ഷന്‍, കണ്ണങ്കര (പത്തനംതിട്ട നഗരസഭ), ശ്രീവല്ലഭ ടെമ്പിള്‍ ജംഗ്ഷന്‍ തിരുവല്ല, പന്തളം ജംഗ്ഷന്‍, തേവാലപ്പടി (പന്തളം നഗരസഭ), പഴയകാവ് (ഇരവിപേരൂര്‍). വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04682 322708). (പിഎന്‍പി 400/19)
- Log in to post comments