Skip to main content

ട്രാന്‍സ് ലിംഗപദവി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

 

കുടുംബശ്രീ ജില്ലാ മിഷനും സാമൂഹിക നീതി വകുപ്പും  സംയുക്തമായി ട്രാന്‍സ് ജെന്‍ഡര്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്തനംതിട്ട എന്‍.ജി.ഒ.എ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസര്‍ ഷംന ബീഗം മുഖ്യാതിഥിയായിരുന്നു.  ലിംഗ പദവിയുടെ ഭരണഘടന അടിസ്ഥാനവും സാമൂഹിക പ്രസക്തിയും ചര്‍ച്ചയായി. ഇന്ത്യയിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍  സൗഹൃദ സംസ്ഥാനമായ കേരളം ഒരുക്കുന്ന ക്ഷേമ പദ്ധതികള്‍, അവ കാര്യക്ഷമമായി നടപ്പിലാക്കാന്‍ വേണ്ട സാമൂഹിക സാഹചര്യം  എന്നിവ  വിശദീകരിച്ചു. ട്രാന്‍സ് ജെന്‍ഡര്‍ പ്രതിനിധികള്‍ അനുഭവങ്ങളും തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും പങ്കുവെച്ചു. അടുത്ത ഘട്ടമെന്നോണം അയല്‍ക്കൂട്ട തലത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.എസ്. സീമ,  കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ പി.ആര്‍.അനുപ, ജി.സ്വപ്നമോള്‍, അലോഷ്യസ്, വിജയ നായര്‍, അയല്‍ക്കൂട്ടം പ്രതിനിധികള്‍ തുടങ്ങിയവര്‍പങ്കെടുത്തു.  

          (പിഎന്‍പി 401/19)

date