Skip to main content

എറണാകുളം ജില്ലാ അറിയിപ്പുകൾ

1 ട്രേഡ്‌സ് മാന്‍ വെല്‍ഡര്‍; താത്കാലിക നിയമനം

കൊച്ചി: എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ട്രേഡ്‌സ്മാന്‍ വെല്‍ഡര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഫെബ്രുവരി ഏഴിന് മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) ഹാജരാക്കണം. എസ്.എസ്.എല്‍.സി യും വെല്‍ഡിങ്ങിലുളള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുമാണ് അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2575370 (125)/2577379.

 

2. ട്രേഡ്‌സ് മാന്‍ ഇലക്‌ട്രോണിക്‌സ്; താത്കാലിക നിയമനം

കൊച്ചി: എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഇലക്‌ട്രോണിക്‌സ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഫെബ്രുവരി നാലിന് മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഉച്ചയ്ക്ക് 02.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) ഹാജരാക്കണം. എസ്.എസ്.എല്‍.സി യും ഇലക്‌ട്രോണിക്‌സിലുളള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുമാണ് അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2575370 (125)/2577379.

 

3. കേസെടുത്തു

കൊച്ചി: ചെറായി പൂരത്തോടനുബന്ധിച്ച്  ചട്ടങ്ങള്‍ ലംഘിച്ച് ആനകളെ എഴുന്നളളിച്ചത് സംബന്ധിച്ച് വിജ്ഞാന വര്‍ദ്ധിനി സഭ സെക്രട്ടറി ഒന്നാം പ്രതിയായും ആന കോണ്‍ട്രാക്ടര്‍ രണ്ടാം പ്രതിയായും മുനമ്പം പോലീസ് കേസെടുത്തു. 

 

4. ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ തെളിവെടുപ്പ

കൊച്ചി: ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ആന്റ് ഇ.ഐ.കോര്‍ട്ട് ജഡ്ജ് എം.ബി.പ്രജിത്ത് ഫെബ്രുവരി ഏഴ്, എട്ട്, 14, 15, 21, 22, 28 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും ഫെബ്രുവരി 12-ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്‌സിലുളള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും 26-ന് പത്തനംതിട്ട ജില്ലാ മീഡിയേഷന്‍ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തുവെച്ചും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.

date