Post Category
ജില്ലയിൽ 44288 പുതിയ വോട്ടർമാർ
കാക്കനാട്: ഈ വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്നും പുതുതായി വോട്ട് ചെയ്യുന്നത് 44,288 പേർ. 2019 ജനുവരി ഒന്നിന് പതിനെട്ട് വയസ് പൂർത്തിയായവർ കൂടി ഉൾപ്പെടുന്നതാണ് പുതിയ കണക്ക്. 21,536 പുരുഷൻമാരും 22,747 സ്ത്രീകളും അഞ്ച് ട്രാന്‍സ് ജെന്‍ഡേഴ്ശുമാണ് പുതിയ വോട്ടർമാരിൽ ഉൾപ്പെടുന്നത്. ജില്ലയിൽ ആകെയുള്ളത് 24,10,388 വോട്ടർമാരാണ്. ഇതിൽ 11,89,774 പേർ പുരുഷൻമാരും 12,20,604 പേർ സ്ത്രീകളും പത്ത് ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. പിറവം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 19,41,01 പേർ. 14,77,45 പേരുള്ള എറണാകുളം മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്.
date
- Log in to post comments