മഞ്ഞനിക്കര തീര്‍ഥാടനം ഹരിതചട്ടം പാലിച്ച് നടത്തും
ഈ വര്‍ഷത്തെ മഞ്ഞനിക്കര തീര്‍ഥാടനം ഹരിതചട്ടം പാലിച്ച് നടത്തുന്നതിന് ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്റേയും ജില്ലാ ഹരിതകേരളം മിഷന്റേയും സംയുക്ത യോഗത്തില്‍ തീരുമാനമായി. തീര്‍ഥാടന പ്രദേശത്ത് പ്ലാസ്റ്റിക് നിര്‍മിത വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കും. ആരാധനാലയങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയും ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ലഘുലേഖകള്‍ നല്‍കിയും പ്രചാരണം ശക്തമാക്കും. ഹരിതചട്ടം പാലിക്കുന്നത് സംബന്ധിച്ച് ബാനറുകള്‍ പ്രദര്‍ശിപ്പിക്കുകയും ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല അജിത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മഞ്ഞനിക്കര പള്ളി ഭാരവാഹികള്‍, ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍, വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 408/19)
- Log in to post comments