എറണാകുളം അറിയിപ്പുകള്‍1
വിമുക്തഭടന്മാരുടെ ഒഴിവുകള്‍
കൊച്ചി: വിമുക്തഭടന്മാരുടെ നിരവധി ഒഴിവുകള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഉളളതായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. തത്പരരായ വിമുക്തഭടന്മാര്‍ www.cochinshipyard.com വെബ്‌സൈറ്റിലോ അല്ലെങ്കില്‍ career@cochinshipyard.com ഇ-മെയില്‍ ഐഡിയിലോ അപേക്ഷകള്‍ ഫെബ്രുവരി 13-ന് മുമ്പായി ഓണ്‍ലൈനായി നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
മോഡല്‍ റസിന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
കൊച്ചി: പട്ടികജാതി/പട്ടികവര്‍ഗ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2019-20 അദ്ധ്യയന വര്‍ഷത്തില്‍ അഞ്ച്, ആറ് ക്ലാസുകളില്‍ പ്രവേശനം നേടുന്നതിനുളള മത്സര പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരും, പഠനത്തില്‍ സമര്‍ത്ഥരുമായ പട്ടികജാതി/പട്ടികവര്‍ഗ/മറ്റു സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന അപേക്ഷ നല്‍കാം. ആറാം ക്ലാസിലേക്കുളള പ്രവേശനത്തിന് പട്ടികവര്‍ഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
അപേക്ഷ ഫോറങ്ങള്‍ ആലുവ, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍, പട്ടികവര്‍ഗ വികസന വകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റലുകള്‍, പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍ എന്നിവരില്‍ നിന്നോ, മൂവാറ്റുപുഴ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നോ സൗജന്യമായി ലഭിക്കും. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജനനതീയതി, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍ എന്നിവ തെളിയിക്കുന്നതിനുളള സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഉളളടക്കം ചെയ്യണം.
പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ 2018-19 വര്‍ഷം നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്നവരായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 10-ന് മുമ്പായി ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ മുവാറ്റുപുഴ/ജില്ലാ പട്ടികജാതി വികസളന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആലുവ/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഇടമലയാര്‍ എന്നീ ഓഫീസുകളില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭിക്കണം. പൂര്‍ണതയില്ലാത്തതും, ആവശ്യമായ രേഖകള്‍ ഉള്‍ക്കൊളളിക്കാത്തതും, സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരസിക്കുന്നതാണ്.
ഗ്രേ- സംഘചിത്രപ്രദര്‍ശനം
കൊച്ചി: കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഗ്രേ-സംഘചിത്രപ്രദര്‍ശനം ഫെബ്രുവരി 4 ന് തൃശ്ശൂര്‍ ചിത്രശാല ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കും. അന്നേ ദിവസം വൈകിട്ട് 5 മണിക്ക് ചിത്രകാരന്‍ പുജപ്പുര സുകു പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ദേവു ജി.ആര്‍., ജെയിംസ് പി.സി., രാഹുല്‍ദേവ് കെ.എസ്., സംഗീത് ശിവന്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. 40 ഓളം സൃഷ്ടികളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ളത്. സൃഷ്ടികള്‍ വാട്ടര്‍കളര്‍, ഓയില്‍ പെയിന്റ്, ചാര്‍ക്കോള്‍, അക്രിലിക് കളര്‍ എന്നിവയിലുള്ളവയാണ്. കലാകാരനും പ്രകൃതിയും തമ്മിലുള്ള ബന്ധവും, നഷ്ടമാകുന്ന ഗൃഹാതുരത്വത്തിന്റെ ആകുലതകളും, കുട്ടിത്തത്തിന്റെ വികാരങ്ങള്‍ വീണ്ടെടുക്കുന്നതിന്റെ ആവശ്യകതയും സാമൂഹ്യപരമായ മൂല്യച്ചുതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കലുമൊക്കെയാണ് കലാസൃഷ്ടികള്‍ക്ക് വിഷയമാക്കിയിട്ടുള്ളതെന്ന് കലാകാരന്മാര്‍ അഭിപ്രായപ്പെടുന്നു. പ്രദര്‍ശനം 10ന് സമാപിക്കും.
റസ്‌ക്യൂ ഓഫീസര്‍; കരാര്‍ നിയമനം
കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ആറ് മാസത്തേക്ക് ഒരു റസ്‌ക്യൂ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് എറണാകുളം ജില്ലക്കാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത സോഷ്യല്‍ വര്‍ക്കിലുളള ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലകളിലുളള പ്രവൃത്തി പരിചയം, ഹിന്ദി/തമിഴ് ഭാഷയില്‍ ആശയ വിനിമയം നടത്താനുളള പ്രാവീണ്യം. പ്രതിമാസ ഹോണറേറിയം 18,000 രൂപ. അപേക്ഷ, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 20-നകം ജില്ലാശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബൈ ലൈന്‍ നമ്പര്‍-1, എസ്.പി ക്യാമ്പ് ഓഫീസിനു സമീപം, തോട്ടയ്ക്കാട്ടുകര, ആലുവ 683108 വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2609177, 89744318290.
ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ
സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യുന്നു
കൊച്ചി: സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ ഫെബ്രുവരി 13-ന് സ്‌കൈപ്പ് ഇന്റര്‍വ്യൂ നടത്തുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം odepcmou@gmail.com ഇ-മെയിലില്‍ അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍ 0471-2329440/41/42/43/45.
റോഡ് സുരക്ഷാ വാരാചരണം: വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ
കാക്കനാട്: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ തലത്തിലുള്ള കുട്ടികൾക്കായി പെയിൻറിംഗ് , ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ഉപന്യാസരചന, കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. കളമശ്ശേരി എസ്.സി.എം.എസ് കോളേജിൽ ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് ഒന്നുമുതലാണ് മത്സരങ്ങൾ. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000 , 1000 രൂപവീതവും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. പങ്കെടുക്കുന്ന വിദ്യാർഥികൾ തങ്ങളുടെ പേര്, ക്ലാസ്സ്, സ്ഥാപനം, എന്നിവ അടങ്ങിയ വിവരങ്ങൾ k107@keralamvd.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9846288869 എന്ന നമ്പരിൽ ബന്ധപ്പെടണം.
- Log in to post comments