എറണാകുളം ജില്ലാ അറിയിപ്പുകൾ
1. ക്വട്ടേഷന്‍ ക്ഷണിച്ചു
സര്‍ക്കാരിന്റെ ആയിരംദിനാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 20 മുതല്‍ 27 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടികള്‍ക്കായി ലൈറ്റ് ആന്റ് സൗണ്ട് സംവിധാനം ഒരുക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഡിടിപിസി ഓഫീസില്‍ നിന്നറിയാം ഫോണ്‍: 0484 2367334. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 12 രാവിലെ 11 മണി.
2. തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
കാക്കനാട്: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എറണാകുളം ജില്ലാ ഓഫീസില്‍ നിന്നും മണിഓര്‍ഡറായും ബാങ്ക് മുഖേനയും പെന്‍ഷന്‍ കൈപറ്റുന്നവര്‍ ഈ മാസം 20ന് മുന്‍പ് പെന്‍ഷന്‍ ബുക്കുമായി ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകുകയോ ഗസറ്റ് ഉദ്യോഗസ്ഥരില്‍ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരില്‍ നിന്നോ പെന്‍ഷന്‍ നമ്പര്‍ രേഖപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഇപ്രകാരം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് മാത്രമേ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുകയുള്ളൂ എന്ന് കേരള തയ്യല്‍ തൊഴിലാളി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
- Log in to post comments