Skip to main content

പ്രത്യാശ പദ്ധതിയിൽ കുടുംബശ്രീയുടെ ടെയ്ലറിംഗ് യൂണിറ്റ് ആരംഭിച്ചു

കൊച്ചി : കുടുംബശ്രീ  സംസ്ഥാന മിഷന്റെയും ജില്ലാ മിഷന്റെയും  സംയുക്താഭിമുഖ്യത്തിൽ  അരക്ഷിത സൂഹത്തിന് ഉപജീവന പദ്ധതി- പ്രത്യാശയിൽ ടെയ്ലറിംഗ് യൂണിറ്റ് ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ റ്റി.ഇ.  ഗീവർഗീസ് തൃക്കാക്കര ഭാരതമാതാ കോളേജിന് സമീപം മേരി  ടെയ്ലറിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.  പ്രത്യാശ പദ്ധതിയിലൂടെ  ട്രാൻസ്ജെൻഡറായ മെറീനയ്ക്കാണ് തയ്യൽക്കട ലഭിച്ചത്. പ്രത്യാശ പദ്ധതിയിലൂടെ  മൈക്രോ സംരംഭങ്ങൾ ആരംഭിക്കുന്നതിന് തിരിച്ചടക്കേണ്ടാത്തതായ അമ്പതിനായിരം രൂപ സ്റ്റാർട്ട് ഫണ്ട് ലഭിക്കും. നിലവിൽ  ഇത്തരത്തിൽ ആഭരണ നിർമ്മാണ യൂണിറ്റ്, കിയോസ്ക്, ജൂസ് കൗണ്ടർ, ഡാൻസ് ഗ്രൂപ്പ് തുടങ്ങി 5 സംരംഭങ്ങളാണ് ജില്ലയിലുള്ളത്. ഉദ്ഘാടന ചടങ്ങിൽ അസിസ്റ്റൻറ് ജില്ലാ മിഷൻ കോർഡിനേറ്റർ എം വിജയം, ജില്ലാ പ്രോഗ്രാം മാനേജർ മജ്ഞിഷ് വി. എംഎന്നിവർ പങ്കെടുത്തു.

 

ഫോട്ടോ ക്യാപ്ഷൻ പ്രത്യാശ പദ്ധതിയിൽ  കുടുംബശ്രീ ആരംഭിച്ച ടെയ്ലറിംഗ് യൂണിറ്റിന്റെ  ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ റ്റി.ഇ.  ഗീവർഗീസ് നിർവഹിക്കുന്നു

date