Skip to main content

എറണാകുളം-അറിയിപ്പുകള്‍

ദിശ കമ്മറ്റി യോഗം ഏഴിന്

കാക്കനാട്: കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്തുന്നതിനുള്ള ദിശ കമ്മറ്റി യോഗം ഫെബ്രുവരി ഏഴിന് രാവിലെ 10.30 ന് എറണാകുളം ഗവ. ഗസ്റ്റ്  ഹൗസിലെ ബാങ്ക്വറ്റ് ഹാളിൽ ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിന് ദർഘാസ്

കാക്കനാട്: ജില്ലയിലെ വിവിധ കാർഷിക കർമസേനകൾക്കും അഗ്രോ സർവീസ് സെന്ററുകൾക്കും കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ദർഘാസ് etender.kerala.gov.in എന്ന വെബ് സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കൃഷി അസി.എക്സി.എഞ്ചിനീയർ അറിയിച്ചു.  ഫോൺ 04842422974, 9446740469

റെസ്ക്യൂ ഓഫീസർ നിയമനം

കാക്കനാട്: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ റെസ്ക്യൂ ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് എറണാകുളം ജില്ലക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിലുള്ള പ്രവർത്തി പരിചയം, ഹിന്ദി / തമിഴ് ഭാഷയിൽ ആശയ വിനിമയം നടത്താനുള്ള പ്രാവീണ്യം എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം.  2019 ജനുവരി ഒന്നിന് 30 വയസ്സ് കഴിയാൻ പാടില്ല.   പ്രതിമാസ ഹോണറേറിയം 18000 രൂപ.  ആറു മാസത്തേക്കാണ് നിയമനം.  യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 20 നകം അപേക്ഷിക്കണം.  എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവയുണ്ടായിരിക്കും.  wcd.kerala.gov.in എന്ന വെബ് സൈറ്റിൽ അപേക്ഷാ ഫോം ലഭ്യമാണ്.  വിലാസം: ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബൈ ലൈൻ നമ്പർ 1, തോട്ടക്കാട്ടുകര, ആലുവ പിൻ 683108.  ഫോൺ: 04842609177, 9744318290.

അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത്  ഇ-ഗാഡ്ജറ്റ ്‌ടെക്‌നോളജി കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ ഒ റ്റി, സിസിറ്റിവി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലയില്‍ ആയിരിക്കും പരിശീലനം നല്‍കുക. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.

വിശദവിവരങ്ങള്‍ക്ക് :0471-2325154/4016555 ഫോണ്‍ നമ്പറിലോ, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

 

കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്‌സുകള്‍

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുളള അപേക്ഷകള്‍ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ ്ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്ക്‌മെയ്‌ന്‌റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളോജിസ് , വെബ് ഡിസൈന്‍ & ഡെവലപ്‌മെന്റ്‌സ്, Machine Learning Artificial Intelligence, Blockchain, IOT, Python, Java, Net, PHP എന്നിവയാണ് കോഴ്‌സുകള്‍. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു/ ഡിപ്ലോമ/ ഡിഗ്രി വിശദവിവരങ്ങള്‍ക്ക് : 04712325154/4016555 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

 

 

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകള്‍

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.റ്റി.ഐ, വി.എച്ച്.എസ്.ഇ, ഡിഗ്രി, ഡിപ്ലോമ പാസ്സായവരില്‍ നിന്നും  ഒട്ടനവധി തൊഴില്‍ സാധ്യതകളുള്ളവിവിധ ആനിമേഷന്‍, മള്‍ട്ടീമീഡിയകോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.   Advanced Diploma in  Media Designing and Digital Film making, Diploma in Digital Film Making,Diploma in 3D Animation with Specialization in Dynamics and VFX, Certificate Course in Advanced Web Design, Certificate Course in Advanced Graphic Design മുതലായവയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.  കോഴ്‌സുകളുടെ വിശദ വിവരങ്ങള്‍ക്ക്:   ഫോണ്‍  0471 2325154 / 0471 4016555    

 

ലോജിസ്റ്റിക്‌സ്& സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ്:കെല്‍ട്രോണില്‍

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ്& സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ഉടന്‍ ബന്ധപ്പെടുക : 04712325154, 0471 4016555.

 

പോസ്റ്റ് മെട്രിക് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാനത്ത് വിവിധ സ്ഥാപനങ്ങളില്‍ പോസ്റ്റ് മെട്രിക് കോഴ്‌സുകള്‍ക്ക് പഠിക്കുന്നതും ഗവ:ഹോസ്റ്റലിലോ, ഗവ:അംഗീകൃത ഹോസ്റ്റലിലോ പ്രവേശനം ലഭിക്കാത്തതും സ്വന്തം നിലവില്‍ പ്രൈവറ്റ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവരുമായ പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പ്രൈവറ്റ് അക്കോമഡേഷന്‍ വ്യവസ്ഥയില്‍ ഹോസ്റ്റല്‍ ഫീസ് ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വിദ്യാര്‍ഥിക്ക് പരമാവധി അനുവദിക്കുന്ന പ്രതിമാസ തുക 4500 രൂപ. കുടുംബ വാര്‍ഷിക വരുമാനം പരിധി 2.5 ലക്ഷം രൂപയാണ്. അപേക്ഷകര്‍ ജാതി, വരുമാനം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, സ്ഥാപന മേധാവിയില്‍ നിന്നുളള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, പ്രൈവറ്റ് ഹോസ്റ്റലില്‍ താമസിച്ചു വരുന്നുവെന്ന ഹോസ്റ്റല്‍ അധികൃതരുടെ സാക്ഷ്യപത്രം, അംഗപരിമിതര്‍ ആണെങ്കില്‍ ആയത് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം ഫെബ്രുവരി 16-ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ജില്ലയ്ക്ക് പുറത്തുളള വിദ്യാര്‍ഥികള്‍ക്കും അംഗപരിമിതര്‍ക്കും മുന്‍ഗണന ലഭിക്കും.

 

താത്കാലിക കെയര്‍ടേക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക് റെസ്റ്റ് ഹൗസില്‍ താത്കാലിക കെയര്‍ടേക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റസ്റ്റ് ഹൗസില്‍ താമസിച്ച് ജോലി ചെയ്യുവാന്‍ താത്പര്യമുളള വിമുക്തഭടന്‍മാര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി 0484-2422239 നമ്പരില്‍ ഫെബ്രുവരി 12-ന് മുമ്പ് ബന്ധപ്പെടണം.

 

വിമുക്ത ഭടന്‍മാരുടെ ശ്രദ്ധയ്ക്ക്

കൊച്ചി: വിമുക്തഭടന്‍മാരുടെ (ആര്‍മ്ഡ് ഗാര്‍ഡ്) ഒഴിവുകള്‍ യൂണിയന്‍ ബാങ്കില്‍ ഉളളതായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. തത്പരരായ വിമുക്തഭടന്‍മാര്‍ www.unionbankofindia.co.in വെബ്‌സൈറ്റ് പരിശോധിച്ച് തങ്ങളുടെ അപേക്ഷകള്‍ ഫെബ്രുവരി 18-ന് മുമ്പായി ഓണ്‍ലൈനായി നല്‍കണം. 

 

ഒഇസി സ്കോളര്‍ഷിപ്പ്

കൊച്ചി: സംസ്ഥാനത്ത് പോസ്റ്റ് മെട്രിക് തലത്തില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിനു ലഭ്യമായ അപേക്ഷകള്‍ സമയബന്ധിതമായി അതത് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കി അനുമതി ഉത്തരവ് വാങ്ങേണ്ടതും ഉടന്‍ തന്നെ ക്ലെയിം സ്റ്റേറ്റ്‌മെന്റ് നല്‍കി അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക്  കുടിശിക ഉള്‍പ്പെടെയുളള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതുമാണെന്ന് എല്ലാ സ്ഥാപന മേലധികാരികളോടും പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.

date