Skip to main content

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 

 

കൃഷി വകുപ്പിന്റെ കീഴില്‍ ആത്മയുടെ ഒഴിവുള്ള ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഡിസംബര്‍ 19 രാവിലെ 10ന്  കോട്ടയം കളക്‌ട്രേറ്റിലുള്ള ആത്മ പ്രൊജക്ട് ഡയറക്ടറുടെ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും.  അടിസ്ഥാന യോഗ്യത ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്), എം.സി.എ/ബിരുദം+പി.ജി.ഡി.സി.എ (കേന്ദ്ര/കേരള ഗവ. അംഗീകൃതം). അപേക്ഷകര്‍ക്ക് ഇംഗ്ലീഷ്, മലയാളം കമ്പ്യൂട്ടര്‍ ടൈപ്പിംഗ് നിര്‍ബന്ധം.  പ്രായപരിധി 45 വയസ്സില്‍ താഴെയായിരിക്കണം.  പ്രസ്തുത മേഖലകളില്‍ പ്രവര്‍ത്തിപരിചയം അഭികാമ്യം.  നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 10 നും 11 നും ഇടയിലുള്ള സമയത്തു ബയോഡേറ്റയും യോഗ്യത, പ്രവര്‍ത്തിപരിചയം, ജനനതീയതി എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ആത്മ പ്രൊജക്ട് ഡയറക്ടറുടെ ഓഫീസില്‍ ഹാജരാകണം.  കോട്ടയം ജില്ലയിലുള്ളവര്‍ക്കും പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.  ഇന്റര്‍വ്യൂവിന് പുറമേ കമ്പ്യൂട്ടര്‍ പരിജ്ഞാനം  അളക്കുന്നതിനുള്ള  കമ്പ്യൂട്ടര്‍ ടെസ്റ്റ്                     ഉണ്ടായിരിക്കും. വിശദ  വിവരങ്ങള്‍ക്ക്  പ്രവര്‍ത്തി  ദിവസങ്ങളില്‍  കോട്ടയം ആത്മ പ്രൊജക്ട് ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടുക. 

                                                   (കെ.ഐ.ഒ.പി.ആര്‍-2086/17)

date