Skip to main content

ലാറി ബേക്കര്‍ ജ•ശതാബ്ദി: സംഘാടക സമിതി രൂപീകരിച്ചു

 

പരിസ്ഥി സൗഹൃദ നിര്‍മ്മിതിയുടെ വാസ്തുശില്പിയായ ലാറി ബേക്കറിന്റെ ജ•ശതാബ്ദി ആഘോഷിക്കുന്നതിന് ജില്ലാതലത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ ഭരണകൂടവും കോസ്റ്റ് ഫോര്‍ഡും സംയുക്തമായി ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കാണ് രൂപം കൊടുക്കുന്നത്. കെ സുരേഷ് കുറുപ്പ് എം എല്‍ എയാണ് സംഘാടക സമിതി ചെയര്‍മാന്‍. ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി കോ-ചെയര്‍മാനാണ്. കോസ്റ്റ് ഫോര്‍ഡ് അംഗങ്ങളായ കെ പി ജോര്‍ജ്, കണ്‍വീനറും ബിജു പി.ജോണ്‍ ട്രഷററുമാണ്. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, തുടങ്ങിയവര്‍ രക്ഷാധികാരികളാണ്. പരിപാടികളുടെ നടത്തിപ്പിന് പതിനഞ്ചംഗ എക്‌സിക്യുട്ടിവ് കമ്മിറ്റിയും രൂപീകരിച്ചു. ലാറി ബേക്കര്‍ മാതൃകയിലുളള ചെലവു കുറഞ്ഞ പരിസ്ഥിതി സൗഹൃദ വീടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് എക്‌സിബിഷനുകളും സെമിനാറുകളും സംഘടിപ്പിക്കുക, തെരഞ്ഞെടുക്കപ്പെട്ട ഭവന രഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുക, ലാറി ബേക്കര്‍ മാതൃകയില്‍ നിര്‍മിച്ചിട്ടുളള വീടുകളില്‍ സന്ദര്‍ശനം, കൂട്ടായ്മകള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍. യോഗം സുരേഷ് കുറുപ്പ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. ബി എസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി പാമ്പാടി, കോസ്റ്റ് ഫോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ പി ബി സാജന്‍, വി എന്‍ ജിതേന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

                                                    (കെ.ഐ.ഒ.പി.ആര്‍-2088/17)

date