Skip to main content

കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം ഇന്ന് (7ന്) കോന്നിയില്‍ 

 

യുവജന ക്ഷേമബോര്‍ഡിന്റെ ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് (7ന്) രാവിലെ 10 ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാതല കലാഭവന്‍ മണി  മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം നടക്കും.  യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച യുവ ക്ലബ്ബുകളാണ് പ്രാഥമികതല മത്സരം സംഘടിപ്പിക്കുന്നത്. ജില്ലാതലത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് ചാലക്കുടിയില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് 10,000 രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 5,000 രൂപയും മൂന്നാംസ്ഥാനം നേടുന്നവര്‍ക്ക് 3,000 രൂപയും സമ്മാനം ലഭിക്കുമെന്ന് ജില്ലാ യൂത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.

date