Skip to main content

രാഖി ചാറ്റര്‍ജിയുടെ ഗസല്‍ ഇന്ന് (ഡിസംബര്‍ 9)

 

ഹിന്ദുസ്ഥാനി സംഗീതരംഗത്തെ പ്രശസ്തയായ രാഖി ചാറ്റര്‍ജി (കൊല്‍കത്ത) ഇന്ന് വൈകീട്ട് 6.30 ന് മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍  ഗസലില്‍ സംഗീത വിരുന്ന് ഒരുക്കും.
തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് ഗോള്‍ഡന്‍ ജൂബിലി അലുമിനി മീറ്റിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പും മലപ്പുറം പ്രസ്സ് ക്ലബ്ബും സഹകരിച്ചാണ് പരിപാടി നടത്തുക. പ്രവേശനം സൗജന്യമാണ്.
 ഇതിന്റെ മുന്നോടിയായി വൈകിട്ട് 4.30 ന് മലപ്പുറം പ്രസ് ക്ലബില്‍ മാധ്യമ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. സെമിനാര്‍ കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് ഡയരക്ടര്‍ ടി.വി. സുഭാഷ് മുഖ്യതിഥിയാവും.

 

date